ദോഹ: രാജ്യത്തെ വെയര്‍ഹൗസ് വാടകയില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായതായി വ്യവസായിക മേഖലയിലുള്ളവർ പറയുന്നു. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിരവധി വെയര്‍ഹൗസുകളാണ് പുതു തായി വരുന്നത്. വ്യാപാരികള്‍ക്ക് വലിയ ആശ്വാസമാണ് ഇത്തരം കേന്ദ്രങ്ങൾ നൽകുന്നത്. പുതിയ റോഡ് ശൃംഖ ലകളുമായി എളുപ്പത്തില്‍ ബന്ധപ്പെടാനാവുന്ന വിധത്തിലാണ് മികച്ച രീതിയില്‍ വെയര്‍ ഹൗ സുകള് പണികഴിപ്പിച്ചിട്ടുള്ളത്. വ്യത്യസ്ത അളവുകളില്‍ നിര്‍മ്മിച്ചിട്ടുള്ള വെയര്‍ഹൗസുകള്‍ പുതിയ നിക്ഷേപവും പുതിയ തൊഴില്‍ സാധ്യതകളുമാണ് തുറക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ചെറുതും മധ്യമ വലുപ്പത്തിലുമുള്ള വെയര്‍ഹൗസുകളുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചതായാണ് വ്യാപാര മേഖലയിലേയും ലോജിസ്റ്റിക് രംഗത്തെ പ്രതിനിധികളും പറയുന്നത്. ഹമദ് തുറമുഖം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഓര്‍ബിറ്റൽ ഹൈവേ, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി, അല്‍ ഖോര്‍ എന്നിവയുമായി എളുപ്പത്തില്‍ ബന്ധപ്പെടാനാവുന്ന വിധത്തിലുള്ള പുതിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസുകള്‍ ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ക്കും മൊത്തവിതരണക്കാര്‍ക്കും ഏറെ പ്രയോജനപ്രദമാണ്.
ഓര്‍ബിറ്റല്‍ ഹൈവേയുടെ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രധാനപ്പെട്ട നിര്‍മ്മാണ മേഖലകളിലേക്കും കാര്‍ഷിക ഫാമുകളിലേക്കുമുള്ള യാത്രാ സമയം പകുതിയായി കുറയും.
അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വളരെ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഒരു വെയര്‍ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് വെയര്‍ഹൗസ് മേഖലയില്‍ നിക്ഷേപിക്കാനും വാടകക്ക് നൽകാനുമുള്ള പ്രാദേശിക താത്പര്യങ്ങളും പുതിയ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഭക്ഷ്യ നിര്‍മ്മാണ മേഖലക്കാണ് ഗുണകരമായത്.
പതിനായിരം മുതല്‍ ഇരുപത്തി അയ്യായിരം ചതുരശ്ര മീറ്റര്‍ വരെ വലുപ്പമുള്ള വെയര്‍ഹൗസുകളുടെ ആവശ്യക്കാര്‍ ഉപരോധത്തിന് ശേഷം വര്‍ധിക്കുകയായിരുന്നു. താമസ വ്യവസായ കെട്ടിടങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങള്‍ ആവശ്യക്കാരുശട കുറവ് അനുഭവപ്പെട്ടിരുന്നു. നിര്‍മ്മാണത്തിലേയും അറ്റകുറ്റപ്പണിയിലെയും കുറഞ്ഞ ചെലവും എളുപ്പത്തില്‍ രേഖകള്‍ തയ്യാറാക്കാനാവുന്നതും ചെറിയ വെയര്‍ഹൗസ് ബിസിനസ് രംഗത്തിന് ഉണർവേകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.