സാ​ജ​ൻ സെ​ബാ​സ്റ്റ്യൻദോ​ഹ: ഖ​ത്ത​റി​ന്റെ സാം​സ്‌​കാ​രി​ക പൈ​തൃ​കം, ത​ന​ത് ജീ​വി​ത​രീ​തി​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന കാ​ഴ്ച​ക​ൾ എ​ന്നി​വ ഒപ്പിയെടുത്ത് മികച്ച പ്രതിഭകളെ കണ്ടെത്താൻ വി​സി​റ്റ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച "ഖ​ത്ത​ർ ത്രൂ ​യു​വ​ർ ലെ​ൻ​സ്" വി​ഡി​യോ ക​ണ്ട​ന്റ ക്രി​യേ​റ്റ് മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം. മ​ത്സ​ര​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യി വി​ഡി​യോ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ നാ​ല് സ്ഥാ​ന​ങ്ങ​ളും മ​ല​യാ​ളി പ്ര​തി​ഭ​ക​ൾ സ്വ​ന്ത​മാ​ക്കി. സ്വ​ദേ​ശി​ക​ൾ​ക്കും ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ വി​ഡി​യോ, സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1,300ല​ധി​കം ആ​ളു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​ഡി​യോ വി​ഭാ​ഗ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി മി​ഥി​ലാ​ജ് കൈ​വേ​ലി​ക്ക​ൽ ആ​ണ് ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. 1.5 ല​ക്ഷം ഖ​ത്ത​ർ റി​യാ​ൽ സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​നം ഹം​സ മൂ​സാ​വി ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ തു​ട​ർ​ന്നു​ള്ള മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, സ​ഈ​ദ് ഖാ​ലി​ദ്, മു​ഹ​മ്മ​ദ് സി​യാ​ൻ എ​ന്നി​വ​ർ യാ​ഥാ​ക്ര​മം ക​ര​സ്ഥ​മാ​ക്കി. ഈ ​വി​ജ​യി​ക​ൾ​ക്ക് 70,000, 50,000, 30,000, 10,000 ഖ​ത്ത​ർ റി​യാ​ൽ എ​ന്നി​വ​യാ​ണ് സ​മ്മാ​ന​ത്തു​കയായി ലഭിക്കുക. മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​കെ അ​റ് ല​ക്ഷം ഖ​ത്തരി റി​യാ​ലാ​ണ് സ​മ്മാ​ന​മാ​യി വി​ത​ര​ണം ചെ​യ്യുക. സ​മ്മാ​ന​ത്തു​ക​യ്ക്ക് പു​റ​മേ, വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ൾ​ക്ക് വി​സി​റ്റ് ഖ​ത്ത​റി​ന്റെ വ​രാ​നി​രി​ക്കു​ന്ന ഔ​ദ്യോ​ഗി​ക കാ​മ്പ​യി​നു​ക​ളി​ലും പ്രോ​ജ​ക്ടു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​വ​സ​ര​വും ല​ഭി​ക്കും.

ഖ​ത്ത​റി​ലെ രാ​ത്രി കാ​ഴ്ച​ക​ൾ, തീ​ര​ദേ​ശ വി​നോ​ദ​ങ്ങ​ൾ, ക​ല​യും സം​സ്കാ​ര​വും, കാ​യി​ക വി​നോ​ദ​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​ ഖത്തറിന്റെ സുന്ദര കാഴ്ചകളെ പ്ര​മേ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു മ​ത്സ​രം. വി​ജ​യി​ക​ളു​ടെ സൃ​ഷ്ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​സി​റ്റ് ഖ​ത്ത​റി​ന്റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ത​ല​ശ്ശേ​രി സ്വ​ദേ​ശി മി​ഥി​ലാ​ജി​ന് ഒ​ന്നാം സ്ഥാ​നം;39 ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തു​ക

ഖ​ത്ത​റി​ന്റെ അ​തി​മ​നോ​ഹ​ര​ കാ​ഴ്ച​ക​ളും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും പ​ക​ർ​ത്തി​യെ​ടു​ത്ത്, പ്ര​വാ​സി മ​ല​യാ​ളി മിഥി​ലാ​ജി​ന് പു​ര​സ്കാ​ര നേ​ട്ടം. വി​സി​റ്റ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഖ​ത്ത​ർ ത്രൂ ​യു​വ​ർ ലെ​ൻ​സ്" ക​ണ്ട​ന്റ് ക്രി​യേ​ഷ​ൻ വി​ഡി​യോ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി മി​ഥി​ലാ​ജ് കൈ​വേ​ലി​ക്ക​ൽ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. 1.5 ല​ക്ഷം ഖ​ത്ത​ർ റി​യാ​ൽ അ​ഥ​വാ 39 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ ആ​ണ് സ​മ്മാ​ന​ത്തു​ക.

 

മി​ഥി​ലാ​ജ്

ദോ​ഹ​യി​ലെ സൂ​ഖ് വാ​ഖി​ഫും കാ​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജും അ​ട​ക്കം ആ​ധു​നി​ക​വും പാ​ര​മ്പ​ര്യ​വു​മാ​യ കാ​ഴ്ച​ക​ളും രാ​ജ്യ​ത്തെ കാ​ലാ -സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ത​ന​ത് ജീ​വി​ത രീ​തി​ക​ളും കോ​ർ​ത്തി​ണ​ക്കി മി​ഥി​ലാ​ജ് ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് ജൂ​റി​യു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​ത്. ചെ​റു​പ്പം മു​ത​ലേ ഫോ​ട്ടോ​ഗ്രാ​ഫി​യോ​ടും വി​ഡി​യോ മേ​ക്കി​ങ്ങി​ലും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് മി​ഥി​ലാ​ജ് ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് വി​ഡി​യോ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഫോ​ട്ടോ​ഗ്ര​ഫി വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ആ​ദ്യ​മാ​യി സ​മ​ർ​പ്പി​ച്ച എ​ൻ​ട്രി​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ചതിൽ വലിയ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മി​ഥി​ലാ​ജ് പ​ങ്കു​വെ​ച്ചു.

ത​ല​ശ്ശേ​രി പാ​നൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ ക​രീം -ജ​സീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മി​ഥി​ലാ​ജ് കു​ടും​ബ​ത്തോ​ടൊ​പ്പം ഖ​ത്ത​റി​ലാ​ണ് താ​മ​സം. ഖ​ത്ത​റി​ൽ ബി​സി​ന​സി​നൊ​പ്പം ബാ​ഴ്സ​ലോ​ണ​യി​ലെ എ​യ്‌​റോ​ലി​ങ്ക് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ലെ പൈ​ല​റ്റ് വി​ദ്യാ​ർ​ഥി കൂ​ടി​യാ​ണ്. ബി​സി​ന​സി​ലും പ​ഠ​ന​ത്തി​ലും ഒ​പ്പം ത​ന്റെ ക​ലാ​പ​ര​മാ​യ താ​ൽ​പ​ര്യ​ങ്ങ​ളി​ലും കു​ടും​ബം ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് മി​ഥി​ലാ​ജ് കൂട്ടിച്ചേർത്തു. ഫാ​ത്തി​മ ലൈ​റ, മി​നാ​ഫ്, ഫൈ​ഹ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

പ്രവാസക്കാഴ്ചകൾക്ക്  അവാർഡ് തിളക്കം കോട്ടയം സ്വദേശി സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ന് മൂന്നാം സ്ഥാനം

വി​സി​റ്റ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച "ഖ​ത്ത​ർ ത്രൂ ​യു​വ​ർ ലെ​ൻ​സ്" ക​ണ്ട​ന്റ് ക്രി​യേ​ഷ​ൻ വി​ഡി​യോ വി​ഭാ​ഗ​ത്തി​ൽ മു​ന്നാം സ്ഥാ​നം കോ​ട്ട​യം സ്വ​ദേ​ശി സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ന്. ഖ​ത്ത​റി​ലെ പ്ര​മു​ഖ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യാ​യ 'ഫി​ഞ്ച് സ്റ്റു​ഡി​യോ​സി​ൽ'​പ്രൊ​ഡ​ക്ഷ​ൻ വി​ഭാ​ഗം ഹെ​ഡ് ആ​ണ്.

സാ​ജ​ൻ സെ​ബാ​സ്റ്റ്യൻ

 

ഖ​ത്ത​റി​ന്റെ ത​ന​താ​യ ഭം​ഗി​യും സം​സ്‌​കാ​ര​വും വൈ​വി​ധ്യ​വും ക്യാ​മ​റ​ക്ക​ണ്ണു​ക​ളി​ലൂ​ടെ പ​ക​ർ​ത്തി​യെ​ടു​ത്താ​ണ് പു​ര​സ്കാ​രം നേ​ടി​യ​ത്. മ​ത്സ​ര​ത്തി​നാ​യി പ്ര​ത്യേ​കം ആ​സൂ​ത്ര​ണം ചെ​യ്ത് ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നി​ല്ല. മ​റി​ച്ച്, ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ളാ​ണ് വി​ഡി​യോ​യ്ക്കാ​യി സാ​ജ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ഖ​ത്ത​റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​യ​പ്പോ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ക്ലി​പ്പു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് വി​ഡി​യോ ത​യാ​റാ​ക്കി​യ​ത്. പ്ര​തീ​ക്ഷി​ക്കാ​തെ തേ​ടി​യെ​ത്തി​യ വ​ലി​യൊ​രു അം​ഗീ​കാ​ര​ത്തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സാ​ജ​ൻ.​ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ കു​രു​മു​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ ക​രി​വേ​ലി​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ - ഷെ​റി​ൻ സെ​ബാ​സ്റ്റ്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.​ച​ല​ച്ചി​ത്ര ഛായാ​ഗ്രാ​ഹ​ക​നാ​യ സോ​ണി സെ​ബാ​സ്റ്റ്യ​ൻ,സൗ​മ്യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന് സ​ഈ​ദ് ഖാ​ലി​ദി​ന് പു​ര​സ്കാ​രം

ഫോ​ട്ടോ​ഗ്ര​ഫി​യി​ലും വി​ഡി​യോ മേ​ക്കി​ങ്ങി​ലു​മു​മു​ള്ള താ​ൽ​പ​ര്യ​വും അ​ഭി​നി​വേ​ശം കൊ​ണ്ട് എ​ൻ​ജി​നീ​യ​റി​ങ് ജോ​ലി രാ​ജി​വെ​ച്ച് ഫു​ൾ​ടൈം ക​ണ്ട​ന്റ് ക്രി​യേ​ഷ​നി​ലേ​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ച സ​ഈ​ദ് ഖാ​ലി​ദി​ന് പു​ര​സ്കാ​രം. വി​സി​റ്റ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച 'ഖ​ത്ത​ർ ത്രൂ ​യു​വ​ർ ലെ​ൻ​സ്' വി​ഡി​യോ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ വ​ല​പ്പാ​ട് സ്വ​ദേ​ശി​യാ​യ സ​ഈ​ദ് ഖാ​ലി​ദാ​ണ് നാ​ലാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യ​ത്. 30,000 ഖ​ത്ത​റി റി​യാ​ൽ കാ​ഷ് പ്രൈ​സ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

സ​ഈ​ദ് ഖാ​ലി​ദ്

 

ഖ​ത്ത​റി​ന്റെ പ​ര​മ്പ​രാ​ഗ​ത പൈ​തൃ​ക ഭം​ഗി വി​ളി​ച്ചോ​തു​ന്ന സൂ​ഖ് വാ​ഖി​ഫ്, ക​ല​യു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്റെ​യും കേ​ന്ദ്ര​മാ​യ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ്, മ​നോ​ഹ​ര കാ​ഴ്ച​ഭം​ഗി​യൊ​രു​ക്കു​ന്ന സീ​ലൈ​ൻ തു​ട​ങ്ങി ഖ​ത്ത​റി​ന്റെ ആ​ധു​നി​ക​വും പാ​ര​മ്പ​ര്യ​വു​മാ​യ കാ​ഴ്ച​ക​ളെ കോ​ർ​ത്തി​ണ​ക്കി സ​ഈ​ദ് ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് ജൂ​റി​യു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​ത്.

വ​ർ​ഷ​ങ്ങ​ളോ​ളം ഖ​ത്ത​റി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന സ​ഈ​ദ് ഫോ​ട്ടോ​ഗ്രാ​ഫി​യി​ലും വി​ഡി​യോ മേ​ക്കി​ങ്ങി​ലു​മു​ള്ള ത​ന്റെ സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷം മു​ൻ​പ് എ​ൻ​ജി​നീ​യ​ർ ജോ​ലി രാ​ജി​വെ​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ ക​ണ്ട​ന്റ് ക്രി​യേ​റ്റ​റാ​യി പ്ര​വേ​ശി​ക്കു​മ്പോ​ൾ മു​ന്നി​ൽ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ക​ഠി​നാ​ധ്വാ​ന​വും ക​ഴി​വും അ​ദ്ദേ​ഹ​ത്തെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മു​ന്നോ​ട്ട് പോ​കാ​ൻ ഈ ​അം​ഗീ​കാ​രം പ്ര​ചോ​ദ​ന​മാ​ണെ​ന്നും സ​ഈ​ദ് 'ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട്' പ​ങ്കു​വെ​ച്ചു.

സ​ഈ​ദ് ഖാ​ലി​ദി​നെ തേ​ടി​യെ​ത്തു​ന്ന ആ​ദ്യ​ത്തെ അം​ഗീ​കാ​ര​മ​ല്ലി​ത്. മു​ൻ​പും ഖ​ത്ത​റി​ലെ വി​വി​ധ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്റെ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. സ്റ്റാ​ർ​ലി​ങ്ക് ഖ​ത്ത​ർ ടാ​ല​ന്റ് ഗ്രാ​ൻ​ഡ് വി​ന്ന​ർ (2022), ഫ്യൂ​ജി​ഫി​ലിം ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം (2021), ഗ​ൾ​ഫ് ടൈം​സ് ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, സൂ​ഖ് വ​ക്റ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം (2021), എ​ൻ​ഡോ​വ്‌​മെ​ന്റ് ആ​ൻ​ഡ് ഇ​സ്ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യം (2022), ഖ​ത്ത​ർ മ്യൂ​സി​യം ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം- ഖ​ത്ത​ർ ഫോ​ട്ടോ​ഗ്രാ​ഫി സെ​ന്റ​ർ അ​വാ​ർ​ഡ് തു​ട​ങ്ങി വി​വി​ധ അ​വാ​ർ​ഡു​ക​ൾ ഇ​തി​ന​കം തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ത​ന്റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഭാ​ര്യ റി​സ്‌​വാ​ന​യും മ​ക്ക​ളാ​യ സി​ഹാ​നും സ​ഹ്‌​വ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​വും സ​ഈ​ദി​നൊ​പ്പം ദോ​ഹ​യി​ലു​ണ്ട്. സ്വ​പ്ന​ങ്ങ​ൾ​ക്ക് പി​റ​കെ സ​ഞ്ച​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​പ്ര​തി​ഭ​ക​ൾ​ക്ക് മാ​തൃ​ക​യാ​ണ് സ​ഈ​ദി​ന്റെ ഈ ​യാ​ത്ര.

മു​ഹ​മ്മ​ദ് സി​യാ​ന് സന്തോഷമേറെ

ഖ​ത്ത​റി​ലെ ക​ല​യും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും അ​തി​മ​നോ​ഹ​ര​മാ​യി പ​ക​ർ​ത്തി, പ്രൊ​ഫ​ഷ​ണ​ൽ വി​ഡി​യോ ഗ്രാ​ഫ​ർ​മാ​രോ​ട് മ​ത്സ​രി​ച്ച് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി വി​ദ്യാ​ർ​ഥി. വി​സി​റ്റ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച 'ഖ​ത്ത​ർ ത്രൂ ​യു​വ​ർ ലെ​ൻ​സ്' ക​ണ്ട​ന്റ് ക്രി​യേ​ഷ​ൻ വി​ഡി​യോ വി​ഭാ​ഗ​ത്തി​ലാ​ണ് പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് സി​യാ​ൻ അ​ഞ്ചാം സ്ഥാ​നം നേ​ടി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യ​ത്.

 മു​ഹ​മ്മ​ദ് സി​യാ​ൻ

 

ഖ​ത്ത​റി​ന്റെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളും ക​​ട​​ലോ​​ര ജീ​​വി​​ത​​ത്തി​​ന്റെ പൈ​​തൃ​​ക​​ങ്ങ​​ളും ആ​വ​ത​രി​പ്പി​ച്ച് ക​​താ​​റ​യി​ൽ ന​ട​ന്ന ദൗ ​​ഫെ​​സ്റ്റി​​വ​​ൽ ആ​ണ് വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​വാ​ർ​ഡ് ല​ഭി​ക്കു​മെ​ന്ന് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും ഫോ​ട്ടോ​ഗ്രാ​ഫി​യും വി​ഡി​യോ മേ​ക്കി​ങ്ങും പാ​ഷ​നാ​ണ്. ഈ ​അം​ഗീ​കാ​ര​വും സ​ന്തോ​ഷ​വും വാ​ക്കു​ക​ൾ​ക്ക് അ​പ്പു​റ​മാ​ണ് സി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ൽ സ്റ്റു​ഡ​ന്റ്സ് വി​ഭാ​ഗ​ത്തി​ൽ 2024, 2025 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി സി​യാ​ൻ ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ മി​ക​വ് നേ​ര​ത്തേ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ദോ​ഹ​യി​ലെ മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ റ​യീ​സ് ട്രേ​ഡി​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​രും കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ഫി​റോ​സ് - ഷ​ഹീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​ഠ​ന​ത്തോ​ടൊ​പ്പം സി​യാ​നി​ന്റെ ഫോ​ട്ടോ​ഗ്ര​ഫി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും കു​ടും​ബം പൂ​ർ​ണ്ണ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. ജ്യേ​ഷ്ഠ​ന്റെ വ​ഴി​തു​ട​ർ​ന്ന് അ​നി​യ​ൻ ഫാ​ല​ഹും ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ താ​ൽപ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ആ​യി​ഷ​യാ​ണ് സ​ഹോ​ദ​രി.

Tags:    
News Summary - Visit Qatar "Qatar Through Your Lens"; Photography Competition "Holds" Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.