ദോഹ: ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നാവിഗേഷൻ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതും ആഗോള ഊർജ വിതരണിൽ പ്രതിസന്ധിയുണ്ടാക്കുന്നതുമായ നടപടിയാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ ആക്രമണമെന്നും ഇത്തരം സംഭവങ്ങൾ തുടരുന്നത് പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്ന നടപടിയാണിത്. പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ ഉടനടി അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നാവിഗേഷൻ സുരക്ഷയെയോ ആഗോള ഊർജ വിതരണത്തെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഇറാൻ സ്വീകരിക്കരുതെന്നും ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ 2817-ഉം പൂർണമായും പാലിക്കാൻ ഇറാൻ തയാറാകണമെന്നും, ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.