ജൈവ ഉത്പന്നങ്ങളുടെ  ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിന്  നൂതന സ്രോതസ്സുകള്‍ നല്‍കും

ദോഹ: ജൈവ ഉത്പന്നങ്ങളുടെ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിന്‍െറ  ഭാഗമായി കര്‍ഷകര്‍ക്ക് നഗരസഭ, പരിസ്ഥിതി മന്ത്രാലയം. വിദഗ്ധോപദേശവും നൂതന സ്രോതസ്സുകളും നല്‍കുമെന്ന് കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആദില്‍ അല്‍ കല്‍ദാനി അറിയിച്ചു. മെച്ചപ്പെട്ട ആരോഗ്യത്തിന് യുവസമൂഹം അറിയേണ്ടത് എന്ന പേരില്‍ ഈയിടെ അല്‍ മസ്റൂഅ യാര്‍ഡില്‍ മന്ത്രാലയം സംഘടിപ്പിച്ച ആരോഗ്യകരമായ ഭക്ഷണത്തെ സംബന്ധിച്ച പരിപാടിയില്‍ ജൈവ കൃഷിയുമായി ബന്ധപ്പെട്ട് മന്ത്രാലയം നിരവധി സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ജൈവോത്പന്നങ്ങള്‍ വില്‍ക്കുന്നതിന് മന്ത്രാലയം മികച്ച അവസരമൊരുക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്‍െറ പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണവും ജൈവകൃഷിയുത്പന്നങ്ങളും വിതരണം ചെയ്തു. കമ്യൂണിറ്റി കോളജ് ഓഫ് ഖത്തര്‍ (സി സി ക്യു), അല്‍ സഫ്വ ഫാം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ബോധവക്കരണ പരിപാടി നടന്നത്. 
 

Tags:    
News Summary - vipani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.