സോമാ​ലി​യ​യു​ടെ പ​ര​മാ​ധി​കാ​ര ലം​ഘ​നം; ഇ​സ്രാ​യേ​ലി​ന്റെ ന​ട​പ​ടി​ക്കെ​തി​രെ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

ദോ​ഹ: സോ​മാ​ലി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ലം​ഘി​ച്ച് സൊ​മാ​ലി​ലാ​ൻ​ഡി​ലേ​ക്ക് ഇ​സ്രാ​യേ​ൽ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ നി​യ​മി​ച്ച ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്ത്. സൊ​മാ​ലി​യ​യു​ടെ ഐ​ക്യ​ത്തി​നും പ​ര​മാ​ധി​കാ​ര​ത്തി​നു​മെ​തി​രെ​യു​ള്ള ഈ ​നീ​ക്കം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, പാ​കി​സ്താ​ൻ, കു​വൈ​ത്ത്, ഈ​ജി​പ്ത്, തു​ർ​ക്കി​യ, ഇ​ന്തോ​നേ​ഷ്യ, ജോ​ർ​ഡ​ൻ, ഒ​മാ​ൻ, സൊ​മാ​ലി​യ, സു​ഡാ​ൻ, ലി​ബി​യ, ബം​ഗ്ലാ​ദേ​ശ്, അ​ൽ​ജീ​രി​യ, ഫ​ല​സ്തീ​ൻ, മൗ​റി​റ്റാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​ണ് ഇ​സ്രാ​യേ​ലി​ന്റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തെ അ​പ​ല​പി​ച്ച​ത്. സൊ​മാ​ലി​ലാ​ൻ​ഡി​ലേ​ക്ക് ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി​യെ നി​യ​മി​ച്ച​ത് സൊ​മാ​ലി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യെ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് മ​ന്ത്രി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം ഏ​ക​പ​ക്ഷീ​യ​മാ​യ നീ​ക്ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും, സൊ​മാ​ലി​യ​യു​ടെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. യു.​എ​ൻ ചാ​ർ​ട്ട​ർ, ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ന്റെ ഭ​ര​ണ​ഘ​ട​ന, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ലം​ഘ​ന​മാ​ണി​ത്. ഈ ​ന​ട​പ​ടി ഹോ​ൺ ഓ​ഫ് ആ​ഫ്രി​ക്ക മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തെ​യും സു​ര​ക്ഷ​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ കീ​ഴ്വ​ഴ​ക്ക​മാ​ണെ​ന്നും മ​ന്ത്രി​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മേ​ഖ​ല​യി​ലെ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ മാ​നി​ക്കു​ന്ന​തി​നും ഇ​സ്രാ​യേ​ൽ ത​യാ​റാ​ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Violation of Somalia's sovereignty; Arab states protest against Israel's actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.