വില്യാപ്പള്ളി സംയുക്ത ജമാഅത്ത് കൂട്ടായ്മ ഐ.സി.ബി.എഫ് പദ്ധതി പ്രഖ്യാപന ചടങ്ങിൽനിന്ന്
ദോഹ: വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ സംയുക്ത കൂട്ടായ്മ വി കെയർ സേവന പദ്ധതിയായ ഐ.സി.ബി.എഫ്, നോർക്ക, ക്ഷേമനിധി -രണ്ടാംഘട്ട അംഗത്വ കാമ്പയിന് സീനിയർ വൈസ് പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മദിന്റെ അധ്യക്ഷതയിൽ അരോമ ഹിലാൽ ദർബാർ ഹാളിൽ നടന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ സന്നിഹിതനായിരുന്നു. ഒന്നാംഘട്ട കാമ്പയിന്റെ ഭാഗമായി 200ഓളം വി.എം.ജെ മെംബർമാരെ പദ്ധയിൽ ചേർക്കാനായി. അതിഥികൾക്കുള്ള മുസ്ലിം ജമാഅത്തിന്റെ സ്നേഹോപഹാരം ഉപദേശക സമിതി ചെയർമാൻ പി.വി.എ. നാസർ, വി.എം.ജെ സെക്രട്ടറി റാഹിദ് സി.പി. എന്നിവർ കൈമാറി. രണ്ടാംഘട്ട അംഗത്വ വിതരണ ഫോറം അഷ്റഫ് തായാട്ട്കുനി പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി ജാഫർ തയ്യിൽ എന്നിവർക്ക് കൈമാറി.
വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ പുറത്തിറക്കിയ ചരിത്രഗ്രന്ഥമായ താളിയോല, സ്മൃതിരേഖ ട്രഷറർ ഷംസീർ വെങ്ങപെറ്റ, വൈസ് പ്രസിഡന്റ് ഇ.എം. കുഞ്ഞമ്മദ് എന്നിവർ യഥാക്രമം കൈമാറി.വി.എം.ജെ സെൻട്രൽ കമ്മിറ്റി മെംബർ പുത്തലത്ത് ഉമ്പായിക്ക് വി.എം.ജെ സെക്രട്ടറി കെ.എം. ഫൈസൽ ചരിത്രഗ്രന്ഥവും ഗിഫ്റ്റും കൈമാറി. വി കെയർ കാമ്പയിൻ പദ്ധതികളെ കുറിച്ച് വൈസ് ചെയർമാൻ ഡോ. ഫർഹാൻ വിശദീകരിച്ചു. വി കെയർ കൺവീനർ ഹാഫിൽ സി.സി, വൈസ് ചെയർമാൻ ഫായിസ് പറമ്പത്ത് എന്നിവർ സന്നിഹിതരായിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ ഉസ്താദിന്റെ വേർപാടിൽ വില്യാപ്പള്ളി അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.പി.വി.എ നാസർ അനുസ്മരണം നടത്തി. പ്രാർഥനക്ക് ശാദുലി കോറോത്ത് നേതൃത്വം നൽകി. സമീർ മാലോൽ പ്രാർഥന നടത്തി. സൽമാൻ മുണ്ടിയാട്ട്, നസീർ പി.പി.കെ, റാഷിദ് കുന്നോത്ത്, നൗഫൽ തട്ടാന്റെവിട, എം.ടി. ഫൈസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.