ഇ​ൻ​കാ​സ്​ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യാ​ഘോ​ഷം 

വിജയം ആഘോഷിച്ചു

ദോഹ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്‍റെ വിജയം ഖത്തർ ഇൻകാസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ആഘോഷിച്ചു.

ദോഹ അൽ ബിദ പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചും ഉമ തോമസിനും തൃക്കാക്കരയിലെ വോട്ടർമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു. മണ്ഡലം ആക്ടിങ് സെക്രട്ടറി സക്കറിയ തോമസ് സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ്‌ റഹീം കൊടുവള്ളി അധ്യക്ഷത വഹിച്ചു.

ട്രഷറർ സജീഷ് കുണ്ടായി ഉദ്ഘാടനം നിർവഹിച്ചു. ഷിജാസ് നടമ്മൽപൊയിൽ, ശമീർ എരഞ്ഞിക്കോത്ത്, റംഷാദ് കൊട്ടക്കാവയൽ, സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി. റിഷാദ് തച്ചംപൊയിൽ നന്ദി പറഞ്ഞു.

Tags:    
News Summary - Victory was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.