ദോഹ: ഖത്തറിൽ പര്യടനത്തിനെത്തിയ ഇന്ത്യയുടെ അണ്ടർ 16 ഫുട്ബാൾ ടീമിന് തകർപ്പൻ ജയം. അൽ ദുഹൈൽ എസ് .സിക്കെതിരായ മത്സരത്തിൽ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ കൗമാരസംഘം ജയം സ്വന്തമാക്കിയത്. ദുഹൈലിെൻറ മൈതാനത്ത് നടന്ന കളിയിൽ ഇന്ത്യക്കായി രവി രണ്ട് വട്ടം വല കുലുക്കിയപ്പോൾ വിക്രം, ഹർപ്രീത്, ഗിവ്സൺ എന്നിവരും ലക്ഷ്യം കണ്ടു. മൂന്നാം മിനിറ്റിൽ ഗിവ്സ െൻറ ക്രോസിൽ അക്കൗണ്ട് തുറന്ന രവി ഇടവേളക്ക് ആറ് മിനിറ്റ് മുമ്പ് ഹെഡറിലൂടെ ലീഡുയർത്തി.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനകം വിക്രം ഇന്ത്യയുടെ മൂന്നാം ഗോൾ നേടി. 73ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ഗിവ്സണും 82ാം മിനിറ്റിൽ പകരക്കാരൻ ഹർപ്രീതും സ്കോർ ചെയ്തതോടെ ഇന്ത്യയുടെ വിജയം ആധികാരികമായി. നേരത്തേ പര്യടനത്തിലെ ആദ്യ മത്സരത്തിൽ അൽ സദ്ദിനെതിരെയും ഇന്ത്യൻ കുട്ടികൾ ജയം സ്വന്തമാക്കിയിരുന്നു. ഇന്ന് നേപ്പാളിലേക്ക് തിരിക്കുന്ന ബിബിയാനോ ഫെർണാണ്ടസിെൻറ ടീം 20ന് കാഠ്മണ്ഡുവിൽ നടക്കുന്ന അണ്ടർ 16 എ.എഫ്.സി കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫലസ്തീനിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.