ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി(ഡി എഫ് ഐ)െൻറ പിന്തുണയോടെ നിർമ്മിച്ച 10 ചിത്രങ്ങൾ വെനീസ് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ ദിവസം ആരംഭിച്ച വെനീസ് ചലച്ചിേത്രാത്സവം സെപ്തംബർ എട്ട് വരെ നീണ്ടുനിൽക്കും. മേഖലയിൽ നിന്നുള്ള ശക്തമായ പ്രമേയങ്ങളുമായാണ് 10 ചിത്രങ്ങളും വെനീസ് ചലച്ചിത്രമേളയിലേക്ക് എത്തുന്നതെന്നും അന്താരാഷ്ട്ര അംഗീകാരവും ശ്രദ്ധയും നേടാനുള്ള സുവർണാവസരമാണിതെന്നും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ ഫത്മ അൽ റിമൈഹി പറഞ്ഞു.
വളർന്നു വരുന്ന പ്രതിഭകൾക്ക് മികച്ച അവസരമൊരുക്കുകയാണ് ഡി എഫ് ഐയുടെ ഗ്രാൻറ്സ് േപ്രാഗ്രാമിെൻറ അടിസ്ഥാനം. തങ്ങളുടെ പിന്തുണയിൽ നിർമ്മിച്ച 10 ചിത്രങ്ങൾ വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനകരമായ നിമിഷങ്ങളാണെന്നും ഫത്മ അൽ റിമൈഹി കൂട്ടിച്ചേർത്തു. മേഖലയിൽ നിന്നുള്ള പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരുന്നതും അവർക്കുള്ള പിന്തുണയും തുടരുമെന്നും അവർ പറഞ്ഞു.ഓറിസോൻറി വിഭാഗത്തിൽ ദി ഡേ ഐ ലോസ്റ്റ് മൈ ഷാഡോ, അൺ റിമെംബർ എന്നീ ചിത്രങ്ങളും വെനീസ് ഡേയ്സ് വിഭാഗത്തിൽ സ്ക്രൂൈഡ്രവർ, ലക്സ് ഫിലിം ൈപ്രസ് വിഭാഗത്തിൽ ദി അദർ സൈഡ് ഓഫ് എവരിതിങ്, ഇൻറർനാഷണൽ ക്രിട്ടിക്സ് വീക്കിൽ എ കാശാ, സ്റ്റിൽ റെക്കോർഡിംഗ്, യു ഹാവ് ദി നൈറ്റ് എന്നിവയും പ്രദർശിപ്പിക്കും. വെനീസ് െപ്രാഡക്ഷൻ ബ്രിജ് വിഭാഗത്തിൽ ഓൾ ദിസ് വിക്ടറി, ദി അൺനോൺ സെയിൻറ്, ഹെയ്ഫ സ്ട്രീറ്റ് എന്നീ ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.