റിപ്പയറിംഗ് കാലാവധി: ഉപഭോക്താക്കൾക്ക്​ 3794 വാഹനങ്ങൾ പകരം നൽകി

ദോഹ: നിർമാണ രീതിയിലെ പിഴവുകൾ മൂലം തുടർച്ചയായി കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് പകരം പുതിയത് നൽകണമെന്ന സാമ്പത്തിക വാണിജ്യമന്ത്രാലയത്തി​െൻറ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷം മാറ്റി നൽകിയത് 3794 വാഹനങ്ങൾ. വാണിജ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 
2015ൽ 1300 വാഹനങ്ങളായിരുന്നു പകരം നൽകിയതെന്നും കണക്കിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം സൂചിപ്പിച്ചു. 2008ലെ ഉപഭോകൃത സംരക്ഷണ നിയമപ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. ഉപഭോകൃത സംരക്ഷണ നിയമപ്രകാരം, മുഴുവൻ ഉറപ്പുകളും പാലിക്കും വരെ ഉപഭോക്താവിന് സൗജന്യമായി 
മറ്റൊരു വാഹനം നൽകണമെന്ന് അനുശാസിക്കുന്നു. ഇതനുസരിച്ച് വാഹനത്തി​െൻറ കേടുപാടുകൾ തീർക്കുന്ന സമയത്ത് ബന്ധപ്പെട്ട ഡീലർമാരോ ഏജൻറുമാരോ ഉപഭോക്താവിന് പകരം വാഹനം നൽകുന്നതിന് നിർബന്ധിതരാകുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മന്ത്രാലയം കാണിക്കുന്ന പ്രയത്നമാണ് കഴിഞ്ഞ വർഷം ഇതിൽ വർധനവുണ്ടായതിൽ പ്രധാന കാരണം. കൂടാതെ രാജ്യത്തെ ഓട്ടോമോട്ടീവ് സെക്ടർ വികസിപ്പിക്കുന്നതിനും അകറ്റുപണി, നവീകരണ സേവന സെക്ടറിലെ മത്സരത്തിന് പിന്തുണ 
നൽകുന്നതിനും ഇത് കാരണമാകുന്നുവെന്നും ആരോഗ്യകരമായ ഒരു മത്സരാന്തരീക്ഷം വിപണിയിൽ സൃഷ്ടിക്കുമെന്നും മന്ത്രാലയത്തി​െൻറ റിപ്പോർട്ട് പ്രകാം വ്യക്തമാകുന്നു. ഇതി​െൻറ ഭാഗമായി പരിശോധന ശക്തമാക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും ഉപഭോക്താക്കാൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നിയമലംഘനങ്ങൾ നേരിടുകയാണെങ്കിൽ മന്ത്രാലയത്തെ സമീപിക്കണമെന്നും വാണിജ്യ സാമ്പത്തിക മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.