ദോഹ: വാഹനങ്ങളുടെ പിൻഭാഗത്തെയും വശങ്ങളിലെയും ഗ്ലാസുകളിൽ നിന്ന് കാഴ്ചയെ മറക്കുന്ന മുഴുവൻ സ്റ്റിക്കറുകളും വാഹന ഉടമകൾ പറിച്ചു കളയണമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു. വാഹനങ്ങളുടെ ഗ്ലാസുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് ഗതാഗത നിയമത്തിെൻറ ലംഘനമാണ്. ജനങ്ങൾക്ക് സ്റ്റിക്കർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയതോടൊപ്പം ബന്ധപ്പെട്ട ഷോപ്പുകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ജനറൽ ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വാഹനങ്ങളിൽ സ്റ്റിക്കറൊട്ടിച്ച് നൽകുന്ന കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമോയെന്ന ചോദ്യത്തിന്, ഇത്തരം നിയമലംഘനങ്ങൾക്ക് പ്രഥമ ഉത്തരവാദി വാഹനത്തിെൻറ ഉടമ തന്നെയാണെന്നും കടകളിൽ നിന്നും സ്റ്റിക്കർ വാങ്ങി വാഹനത്തിൽ പതിപ്പിക്കാൻ ഉടമക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
പൊതു ഗതാഗത വാഹനങ്ങളിലെ സ്റ്റിക്കറുകൾ പറിച്ചുകളയാൻ ൈഡ്രവർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗതമേഖലയുമായി ബന്ധപ്പെട്ട 24ാം നമ്പർ നിയമത്തിെൻറ ലംഘനമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. തങ്ങളുടെ വാഹനങ്ങൾ സ്റ്റിക്കറുകൾ കൊണ്ട് അലങ്കരിക്കുന്നതിൽ രാജ്യത്തെ യുവാക്കളാണ് മുന്നിൽ നിൽക്കുന്നത്. രാജ്യത്തിനോട് കൂറ് പുലർത്തിക്കൊണ്ടുള്ള സ്റ്റിക്കറുകൾക്ക് പുറമേ, കായിക താരങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റിക്കറുകളും വാഹനങ്ങളിൽ പതിച്ചു വരുന്നത് വ്യാപകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.