ദോഹ: വയലാറിെൻറ ദീപ്തസ്മരണകളുമായി വ്യത്യസ്തമായ സായാഹ്നം. വാക്കും വരികളും നോക്കുമായി വയലാർ വേദിയിലെത്തിയപ്പോൾ കാണികൾ സംഗീതസായാഹ്നത്തിൽ മതിമറന്നു. കുവാഖ് (കണ്ണൂർ യുനൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഓഫ് ഖത്തർ) നടത്തിയ ‘വയലാർ ഋതുഭേദങ്ങളുടെ രാജശിൽപി’ പരിപാടിയാണ് വേറിട്ട ദൃശ്യശ്രവ്യാനുഭവമായത്. വയലാർ രചനകളെ അടിസ്ഥാനമാക്കിയുള്ള നൃത്തങ്ങളും കാവ്യാവിഷ്ക്കാരങ്ങളും ഗാനാലാപനങ്ങളും ഒക്കെ വേദിയിൽ നിറഞ്ഞു. വയലാറിെൻറ മകൻ വയലാർ ശരത്ചന്ദ്രവർമയായിരുന്നു മുഖ്യാതിഥി. അദ്ദേഹവുമായി ബിജു പി മംഗലം നടത്തിയ സ്നേഹ സല്ലാപം അറിയപ്പെടാത്ത വയലാറിെൻറ ജീവിത ഏടുകളിലേക്ക് വെളിച്ചം വീശി. രസച്ചരട് മുറിയാതെ കാണികളുടെ കണ്ണും മനവും നിറഞ്ഞ നാല് മണിക്കൂറിലേറെ നീണ്ട പരിപാടി സംവിധാനിച്ചത് രതീഷ് മാത്രാടനും ബിജു പി മംഗലവും ആണ്.
.ലത്തീഫ് മാഹിയുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീതവിരുന്നിൽ വയലാറിെൻറ അനുപമ സുന്ദരഗാനങ്ങൾ റിയാസ് കരിയാടും മണികണ്ഠദാസും നിത സുബീറും ശിവപ്രിയയും ജാൻസിയും മൈഥിലിയും പാടിയപ്പോൾ സദസ് ഗൃഹാതുരസ്മൃതികളിലേക്ക് യാത്രയായി. ‘മാനിഷാദ’യെന്ന വയലാർ കവിതയുടെ ദൃശ്യാവിഷ്കാരം കൈയടി നേടി. ‘വില്ല് കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ’ എന്ന ഗാനം ബ്ലാക്ക് ആൻറ് വൈറ്റ് കാലഘട്ടത്തെ പകർത്തി. മനീഷ് സാരംഗി, ദേവിക വിനോദ്, ജെസി എസ് നായർ, ശ്രീകല ജിനൻ എന്നിവരുടെ പ്രകടനം മികച്ചതായി. കവിതാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനിത ശ്രീനാഥിന് ചടങ്ങിൽ ശരത്ചന്ദ്രവർമ പുരസ്കാരം നൽകി. സ്മരണാഞ്ജലിയിൽ സൈനുൽ ആബിദീൻ, വിനോദ് വള്ളിക്കോൽ, ഡോ. ഹസൻ കുഞ്ഞി, സന്തോഷ് പാലി, ബാബുരാജ്, മണികണ്ഠൻ, ഇ.എം സുധീർ, ആബിദ് അലി, താബിത് മുഹമ്മദ് അലി, ശശിധരൻ എന്നിവർ പങ്കെടുത്തു. സ്റ്റേജ് നിയന്ത്രണം ദിനേശൻ പാലേരി, ഷൺജിത്ത് മുണ്ടമൊട്ട, അമിത്ത് രാമകൃഷ്ണൻ, ശരത്ത്, ഗോപാലകൃഷ്ണൻ എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.