ഖത്തര്‍ വനിതാ സമ്മേളനം മാര്‍ച്ച് മൂന്നിന്;സെബ്രിന ലെയ് മുഖ്യാതിഥി

ദോഹ: ‘നവലോകം, സ്ത്രീ, ഇസ്ളാം’ എന്ന പ്രമേയ ത്തില്‍ അബ്ദുല്ല ബിന്‍ മഹമൂദ് ഇസ്ളാമിക് കള്‍ച്ചറല്‍ സെന്‍ററിന്‍െറ ആഭ്യമുഖ്യത്തില്‍ സംഘടി പ്പിക്കുന്ന ഖത്തര്‍ വനിതാ സമ്മേളനം മാര്‍ച്ച് മൂന്നിന്  വൈകുന്നേരം ആറ് മുതല്‍ വക്റ സ്പോര്‍ട്സ് ക്ളബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചു.
 സമ്മേളനം ഡോ: അമീന (ഖത്തര്‍ യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്യും. ‘തവാസുല്‍ യൂറോ പ്പ്’ ഡയറക്ടര്‍ സെബ്രീന ലെയ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഗേള്‍സ് ഇസ്ളാമിക് ഓര്‍ഗനൈസേഷന്‍ കേരള പ്രസിഡന്‍െറ് പി റുക്സാന മുഖ്യപ്രഭാഷണം നടത്തും. 
ഖത്തറില്‍ നിന്നുളള പ്രമുഖ വനിത വ്യക്തിത്വങ്ങള്‍, ഇന്ത്യന്‍  ജമാഅത്തെ ഇസ്ളാമി കേരള പബ്ളിക് റിലേഷന്‍സ് സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സ്ത്രീക്ക് ഇസ്ളാം നല്‍കിയ മഹനീയ പദവികളെ കുറിച്ചും ഇസ്ളാം നല്‍കുന്ന അവകാശങ്ങളെ കുറിച്ചും മുസ്ളിം സ്ത്രീകളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടി പ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 
ഇന്ന് സ്ത്രീകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നിടങ്ങളിലെല്ലാം കേന്ദ്ര കഥാപാത്രമായി മാറുന്നത് മുസ്ളിം സ്ത്രീകളാണ്. ഇസ്ളാം സ്ത്രീകള്‍ക്ക് നല്‍കിയ മഹത്വത്തെയും പദവികളെയും തെറ്റിദ്ധരി പ്പിക്കാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പലഭാഗത്തും നടക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അതിനെതിരെ 
പ്രതികരിക്കാനും സമൂഹ ത്തിന്‍െറ നന്‍മക്കായി രംഗത്തിറങ്ങാനും  മുസ്ളിം സ്ത്രീകളെ പ്രാപ്തരാക്കുക എന്നതും സമ്മേളനത്തിലൂടെ ലക്ഷ്യം വെക്കുന്നതായി സംഘാടകര്‍ പറഞ്ഞ.
മൂവായിരത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്‍െറ പ്രകാശനം മുഖ്യാതിഥി സെബ്രീന ലെയ്ക്ക് നല്‍കി ജി.ഐ.ഒ പ്രസിഡന്‍ററ് പി.റുക്സാന നിര്‍വ്വഹിക്കും. 
കുട്ടികള്‍ക്കായി സമ്മേളന നഗരിയില്‍ മലര്‍വാടി കിഡ്സ് കോര്‍ണര്‍ ഒരുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതകള്‍ക്കായി ഖത്തറിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹന സൗകര്യമുണ്ടായിരിക്കുമെന്നും  ഖത്തറില്‍ ആദ്യമായാണ് ഇത്തരം വിപുലമായ വനിതാസമ്മേളനം സംഘടി പ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. 
സമ്മേളന പ്രചാരണത്തിന്‍െറ ഭാഗമായി ഖത്തറിന്‍െറ വിവിധ ഭാഗങ്ങളില്‍ ‘സാമൂഹ്യ സംസ്കരണം സ്ത്രീകളിലൂടെ’ എന്ന വിഷയത്തില്‍പ്രഭാഷണങ്ങളും ചര്‍ച്ചകളും സംഘടി പ്പിച്ചിരുന്നു. നവലോകം, സ്ത്രീ, ഇസ്ളാം എന്ന വിഷയത്തില്‍ ക്വിസ് മത്സരവും സമ്മേളന പ്രചരണാര്‍ത്ഥം സംഘടിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. 
വാര്‍ത്താസമ്മേളനത്തില്‍ വനിതാസമ്മേളന സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ നഫീസത്ത് ബീവി, വൈസ് ചെയര്‍പേഴ്സണ്‍മാരായ മെഹര്‍ബാന്‍ കെ.സി, നസീമ  ടീച്ചര്‍, ജനറല്‍ കണ്‍വീനര്‍ സറീന ബഷീര്‍, പ്രോഗ്രാം കണ്‍വീനര്‍ ത്വയ്യിബ അര്‍ഷദ്, മീഡിയ കണ്‍വീനര്‍ സുലൈഖ ബഷീര്‍, ഷഫീന സിറാജ്
എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - vanitha-association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.