ദോഹ: വക്റയിലെ പ്രസിദ്ധമായ ചിപ്പി റൗണ്ട്എബൗട്ട് (ഷെൽ റൗണ്ട് എബൗട്ട്) 2018 ആദ്യപാദത്തോടെ ഇൻറർസെക്ഷനാകുമെന്ന് അൽ ശർഖ് പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ പ്രധാന റൗണ്ട്എബൗട്ടുകളിൽ അവശേഷിക്കുന്നവയിലൊന്ന് കൂടി വിസ്മൃതിയിലാകുകയാണ്. ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനും ഗതാഗത നീക്കം സുഗമമാക്കുന്നതിെൻറയും ഭാഗമായാണ് വക്റ റോഡിലെ ചിപ്പി റൗണ്ട്എബൗട്ട്, സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാകുന്നത്.
പുതിയ ഇൻറർസെക്ഷനിലേക്കുള്ള റോഡുകളിലെ പാതകളുടെ എണ്ണം വർധിപ്പിക്കുന്നതും പദ്ധതിയിലുൾപ്പെടുന്നുണ്ട്. വിവിധ ഘട്ടങ്ങളിലൂടെ നാല് മാസമെടുത്താണ് പദ്ധതി പൂർത്തീകരിക്കുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പദ്ധതി നിർമ്മാണ കാലയളവിൽ സമാന്തരപാതകളിലൂടെയായിരിക്കും ഗതാഗതം നടപ്പിലാക്കുക. വക്റ റോഡിെൻറ വികസനവും വിപുലീകരണവും ലക്ഷ്യം വെച്ചുള്ള പദ്ധതിയുടെ ഭാഗമായാണ് ഇൻറർസെക്ഷൻ നിർമ്മാണം. പദ്ധതിയിലെ ഏറ്റവും പ്രധാന ചുവടുവെപ്പുകൂടിയായിരിക്കും ഷെൽ ഇൻറർസെക്ഷൻ. പൂന്തോട്ട നിർമ്മാണം, കാൽനടയാത്രക്കാർക്കുള്ള ഇടനാഴികൾ, സൈക്കിൾ പാതകൾ, കാർപാർക്കിംഗ് എന്നിവയും ഇൻറർസെക്ഷൻ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
ഏറ്റവും മികച്ച ട്രാക്ക് റെക്കോർഡുള്ള പ്രാദേശിക കോൺട്രാക്ടിംഗ് കമ്പനികളുമായി ചേർന്ന് 250 മില്യൻ റിയാൽ ചെലവഴിച്ചാണ് ഇൻറർസെഷൻ നിർമ്മാണം. ഭാവിയിൽ അബ്ദുൽ ഗനി റൗണ്ട്എബൗട്ടും ക്യൂ–ടെൽ റൗണ്ട്എബൗട്ടും ഇൻറർസെക്ഷനാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഗതാഗതം സുഗമമാക്കുന്നതിന് രാജ്യത്തെ റൗണ്ട്എബൗട്ടുകൾ, സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനുകളാക്കി മാറ്റുന്നതിെൻറ ഭാഗമായാണിത്. ഇതിനകം തന്നെ പ്രസിദ്ധമായ റൗണ്ട്എബൗട്ടുകൾ ഇൻറർസെക്ഷനുകളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.