ദോഹ: ഉരീദുവിെൻറ ടി വി കേബിൾ നെറ്റ് വർക്കിന് രാജ്യത്ത് ഒരു ലക്ഷം വരിക്കാർ കവിഞ്ഞു. ഉരീദു കമ്പനി അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടങ്ങിയ ഉരീദു ടി.വി ചെറിയ കാലയളവ് കൊണ്ടാണ് ഇൗ മികവ് നേടിയത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും നവീനമായ സാേങ്കതിക വിദ്യയുടെ സഹായത്തോടെയുള്ള ലൈവ് ടി വി കാണാനുള്ള സൗകര്യമാണ് ഉരീദു ടി വിയിലൂടെ ലഭിക്കുന്നത്. മേഖലയിൽ ആദ്യമായി എം ബി സി പ്ലസ് കോർബാൻഡ് ലൈവ് ചാനൽ അവതരിപ്പിച്ചതും തങ്ങളാണന്ന് ഉരീദു അറിയിച്ചു. മേഖലയിലെ ആദ്യത്തെ 4 കെ സെറ്റ് ടോപ്പ് ബോക്സ്, ആദ്യ 4 കെ ലൈനർ ചാനൽ തുടങ്ങിയ സേവനങ്ങൾ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.
ആപ്പുകൾ, ഓൺ ഡിമാൻഡ് സർവീസുകൾ, പ്രീമിയം ലൈവ് ടി വി ചാനലുകൾ തുടങ്ങിയവ ഒരു ഈസി ടു യൂസ് ബോക്സ് ആശയത്തിൽ അവതരിപ്പിച്ചതും കുട്ടികൾ അനാവശ്യ ചാനലുകൾ കാണുന്നത് ഒഴിവാക്കുന്ന കിഡ്സ് യൂസർ ഇൻറർഫേസ് സേവനം കൊണ്ടുവന്നതും ഉരീദുവിെൻറ നേട്ടങ്ങളിൽപ്പെടുന്നുണ്ട്. ഇപ്പോൾ ഉരീദു ടി വിയുടെ ആപ്പിലൂടെ 46 ലൈവ് ടി വികൾ ലഭ്യമാകുന്നതായും കമ്പനി അധികൃതർ പറഞ്ഞു. ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ബി ഇൻ, ഒ എസ് എൻ, അബുദാബി സ്പോർട്സ് മീഡിയ, ടി എഫ് സി, മൈ ജി എം എ, സ്റ്റാർസ്പ്ലേ തുടങ്ങിയവയിൽ നിന്നുള്ള പാക്കേജുകളെല്ലാം ഉരീദുവിൽ ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.