ദോഹ: ഖത്തറിലെ മുൻനിര മൈാബൈൽ സേവന ദാതാക്കളായ 'ഉരീദു' ജീവകാരുണ്യ, സേവന മേഖലകളിൽ കഴിഞ്ഞ വർഷം ചെലവഴിച്ചത് 770 ലക്ഷം ഖത്തർ റിയാൽ. കമ്പനിയുടെ 2020ലെ സോഷ്യൽ ആൻഡ് ഗേവണൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓരോ വർഷവും മെഡിക്കൽ ക്യാമ്പുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്യാമ്പുകൾ, കായിക മത്സരങ്ങൾ, സാമൂഹ്യ-സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി മേഖലകളിലാണ് ലോകോത്തര കമ്യൂണിക്കേഷൻ കമ്പനിയായ ഉരീദു വൻതുക െചലവഴിക്കുന്നത്. 'സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ 1996 മുതൽ ഖത്തറിൽ ഇടപെടുന്നുണ്ട്. പ്രത്യേക പരിഗണന വേണ്ട വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായം ലഭിക്കുന്നുണ്ട്. കോവിഡ് വ്യാപകമായപ്പോൾ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കി.
ഖത്തർ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് ബോധവത്കരണ രംഗത്തും ചികിത്സ രംഗത്തുമെല്ലാം 2014 മുതൽ പ്രവർത്തിക്കുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷനു കീഴിലെ ഫഹദ് ബിൻ ജാസിം കിഡ്നി സെൻററുമായി ചേർന്ന് ആഴ്ചയിൽ 400ഓളം പേർക്ക് ഡയാലിസ് സൗകര്യമൊരുക്കുന്നു. അവസാന വർഷം 14 പ്രദേശിക സാമൂഹിക വികസന പരിപാടികൾ സംഘടിപ്പിച്ചു. മാരത്തൺ ഉൾപ്പെടെയുള്ള കായിക പരിപാടികളിലും കമ്പനി സജീവ സംഘാടകരായി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപെട്ടു' -പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.