‘ഇ​സ്‌​ലാം ആ​ശ​യ​സം​വാ​ദ​ത്തി​ന്റെ സൗ​ഹൃ​ദ നാ​ളു​ക​ൾ‘ കാ​മ്പ​യി​ന്റെ റ​യ്യാ​ൻ സോ​ൺ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം മു​ഹ​മ്മ​ദ​ലി ശാ​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘സ്നേഹസംവാദങ്ങളിലൂടെ സംസ്കാരങ്ങളുടെ ഏകത സാധ്യമാക്കണം’

ദോ​ഹ: ആ​ശ​യ​ങ്ങ​ൾ അ​ട​ച്ചു​വെ​ക്കാ​നു​ള്ള​ത​ല്ലെ​ന്നും ആ​ശ​യ വി​നി​മ​യ​ങ്ങ​ളു​ടെ പാ​ര​സ്പ​ര്യ​ത്തി​ലൂ​ടെ മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ അ​ക​ല​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും വി​വി​ധ സം​സ്കൃ​തി​ക​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും സ​മാ​ധാ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന് സി.​ഐ.​സി റ​യ്യാ​ൻ സോ​ൺ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി ശാ​ന്ത​പു​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘ഇ​സ്‌​ലാം ആ​ശ​യ​സം​വാ​ദ​ത്തി​ന്റെ സൗ​ഹൃ​ദ നാ​ളു​ക​ൾ‘ എ​ന്ന പ്ര​മേ​യ​ത്തി​ൽ സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ന്റെ റ​യ്യാ​ൻ സോ​ണ​ൽ ത​ല ഉ​ദ്ഘാ​ട​നം സി.​ഐ.​സി റ​യ്യാ​ൻ സെ​ന്റ​റി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന്മ​ത്തി​ന്റെ പേ​രി​ൽ മ​നു​ഷ്യ​രെ വേ​ർ​തി​രി​ക്കു​ന്ന​ത് നാ​ഗ​രി​ക വ​ള​ർ​ച്ച നേ​ടി​യ ലോ​ക​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണ്. ഓ​രോ മ​നു​ഷ്യ​നെ​യും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും സാ​മൂ​ഹി​ക സൗ​ഹൃ​ദ​ത്തി​ലൂ​ടെ ഒ​ന്നി​പ്പി​ക്കു​ക​യാ​ണ് സി.​ഐ.​സി കാ​മ്പ​യി​ൻ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​എ​സ്.​ആ​ർ ദോ​ഹ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ വാ​സി​അ് ലി​ബ​റ​ലി​സം, നാ​സ്തി​ക​ത, സു​ന്ന​ത്ത് നി​ഷേ​ധം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​മ്പ​യി​ൻ സോ​ണ​ൽ ക​ൺ​വീ​ന​ർ റി​യാ​സ് അ​ബ്ദു​ൽ റ​സാ​ഖ് കാ​മ്പ​യി​ൻ വി​ശ​ദീ​ക​രി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ അ​ഹ്മ​ദ്, സോ​ഫി​യ റ​സാ​ഖ്, ജൈ​സി​യ സു​നീ​ർ, ഇ​ലൈ​ഹി സ​ബീ​ല, ഷ​ഫ്‌​ന വാ​ഹി​ദ്, സൈ​ന​ബ അ​ബ്ദു​ൽ ജ​ലീ​ൽ,

സു​ബു​ൽ അ​ബ്ദു​ൽ അ​സീ​സ്, ടി. ​ഷാ​ഹി​ദ്, കെ.​എ​ച്ച്. ഷാ​ജു​ദ്ദീ​ൻ, വി.​കെ. മു​ഹ്‌​സി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വു​മ​ൺ ഇ​ന്ത്യ റ​യ്യാ​ൻ സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സ​ജ്ന കു​റു​വാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ബി​ലി സി​ബ്‌​ഗ​ത്തു​ള്ള സ്വാ​ഗ​ത​വും സം​ഘ​ട​ന സെ​ക്ര​ട്ട​റി എം.​എം. അ​ബ്ദു​ൽ ജ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Unity of cultures should be made possible through friendly dialogue'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT