യൂണീക് നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച വേനലവധി ക്യാമ്പിൽ നിന്ന്
ദോഹ: യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ, കുട്ടികൾക്ക് വേണ്ടി സമ്മർ ഡെയ്ൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്റർനാഷനൽ ആർട്സ് ആൻഡ് മ്യൂസിക്കിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, വ്യക്തിത്വ വികസന ക്ലാസുകൾ, ഡ്രോയിങ്, നാടൻ പാട്ടുകൾ, സ്കിറ്റ് എന്നിവ കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി.
യുനീക് വർക്കിങ് പ്രസിഡന്റ് മിനി ബെന്നി, വൈസ് പ്രസിഡന്റ് സ്മിത ദീപു എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ്, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുനീക് പ്രസിഡന്റ് മിനി സിബി സ്വാഗതവും വൈസ് പ്രസിഡന്റ് ലുത്ഫി കലമ്പൻ നന്ദിയും പറഞ്ഞു. യുനീക് മാനേജിങ് കമ്മിറ്റി അംഗങ്ങളും ഐ.എ.എം അധ്യാപകരും വേനലവധി ക്യാമ്പിന്റെ വിജയത്തിനായി സജീവ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.