കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

ദോഹ: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. പൊതു താൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്ത ഇരുവരും ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും പങ്കുവെച്ചു.

ഞായറാഴ്ച രാവിലെ അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്‌ലിസിൽ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഖത്തർ അമീർ സ്വീകരിച്ചു.

കഴിഞ്ഞവർഷം നടന്ന ദോഹ ഫോറത്തിൽ ഡോ. എസ്. ജയശങ്കർ പങ്കെടുക്കുകയും തുടർന്ന് ഖത്തർ പ്രധാനമന്ത്രി, വാണിജ്യ വ്യവസായ മന്ത്രി എന്നിവരുമായി ചർച്ചയും നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കേന്ദ്രമന്ത്രി മനസൂഖ് മാണ്ഡവ്യയും ഖത്തറിൽ സന്ദർശനം നടത്തിയിരുന്നു.

Tags:    
News Summary - Union Minister S. Jaishankar meets the Emir of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.