ചാവക്കാട് പ്രവാസി അസോ. പാഡൽ ടൂർണമെന്റ്
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ (സി.പി.എ) ഇന്ത്യൻ പാഡൽ ടൂറുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ പാഡൽ ടൂർണമെന്റ് അൽ സദ്ദിൽ വിജയകരമായി സമാപിച്ചു. ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 40 താരങ്ങൾ 20 ഡബിൾസ് ടീമുകളിലായി പങ്കെടുത്തു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് എം.പി. ഷഹീൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.സി.പി.എ ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത്, ജനറൽ സെക്രട്ടറി ഷെറിൻ പരപ്പിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ഷാജി അലിൽ, പ്രോഗ്രാം ചെയർമാൻ ജിഷാദ് ഹൈദരാലി, കൺവീനർ ആസിം അബ്ദുല്ല എന്നിവർ സംസാരിച്ചു.
കായികരംഗത്തിലൂടെ ആരോഗ്യം, സൗഹൃദം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഗ്രീൻ വേസ്റ്റ് മാനേജ്മെന്റ് ജനറൽ മാനേജർ ഫൈസൽ ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചു. സി.പി.എ ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്തും അഡ്വൈസറി ബോർഡ് അംഗം ഷെജി വലിയകത്തും ചേർന്ന് വിജയികൾക്ക് ക്യാഷ് പ്രൈസ് കൈമാറി. വൈസ് പ്രസിഡന്റ് നിഷാം ഇസ്മായിൽ, ജോയന്റ് സെക്രട്ടറി ജിംനാസ് അലി, അസിസ്റ്റന്റ് ട്രഷറർ നിജാസ് ഇസ്മായിൽ, പൃഥ്വി എന്നിവർ സർട്ടിഫിക്കറ്റും മെഡലുലുകളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.