ദോഹ: മലയാളി താരം തഹ്സിൻ മുഹമ്മദിന്റെ നേതൃത്വത്തിൽ അണ്ടർ 20 ഏഷ്യൻ കപ്പിൽ ഖത്തർ ഇന്ന് ബൂട്ട് കെട്ടുന്നു. ചൈനയിലെ ഷെൻസനിൽ കിക്കോഫ് കുറിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർക്കെതിരെയാണ് ഖത്തറിന്റെ ആദ്യ അങ്കം.
ഖത്തർ സമയം ഉച്ച 2.30ന് മത്സരത്തിന് തുടക്കമാകും. കോച്ച് ഫെലിക്സിനു കീഴിൽ സ്പെയിനിലെ പരിശീലനവും പൂർത്തിയാക്കിയാണ് ഖത്തർ ടീം ചൈനയിലെത്തുന്നത്. സ്പെയിനിലെ വിവിധ ഡിവിഷന്നൽ ക്ലബുകൾക്കൊപ്പം പന്തു തട്ടിയ പരിചയമാണ് വൻകരയുടെ പോരാട്ടത്തിനിറങ്ങുമ്പോൾ ഖത്തറിന്റെ കൗമാര സംഘത്തിന് കരുത്താവുന്നത്.
മാർച്ച് ഒന്നുവരെ നീണ്ടുനിൽക്കുന്ന ഏഷ്യൻ കപ്പിൽ ഗ്രൂപ് ‘എ’യിൽ ആസ്ട്രേലിയ, കിർഗിസ്താൻ എന്നിവരാണ് ഖത്തറിന്റെ മറ്റു എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.