ദോഹ: ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയായ യുഎന്എച്ച്ആര്സിയും ഖത്തറിെൻറ സിലാടെക് സംഘടനയും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച കരാറില്‍ ഇരുകൂട്ടരും ഒപ്പുവെച്ചു. യുഎന്‍എച്ച്ആര്‍സി നടത്തുന്ന അഭയാര്‍ഥി സംരക്ഷണ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിനാണ് കരാര്‍. എന്എച്ച്ആര്സിയുടെ പദ്ധതികളില്‍ അഭയാര്‍ഥികള്‍ക്കുള്ള പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റല്‍, സാമ്പത്തിക ശാക്തീകരണം എന്നിവക്കാണ് ഖത്തര്‍ സഹായം നല്‍കുന്നത്. അഞ്ച് വര്‍ഷക്കാലയളവിലേക്കാണ് കരാര്‍. വര്‍ഷത്തില്‍ 50ലക്ഷം ഡോളര്‍ എന്ന രീതിയിലാണ് സഹായം കൈമാറുക. ജനീവയിലെ സംഘടനയുടെ ആസ്ഥാനത്താണ് ഒപ്പിടല്‍ ചടങ്ങ് നടന്നത്. അഭയാര്‍ഥി ഏജന്‍സി െഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ കെല്ലി ടി ക്ലിമെൻറസ് സിലാടെക് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ സബാഹ് ഇസ്മാഈല്‍ അല്ഹൈദൂസ് എന്നിവരാണ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പിട്ടത്.
അഭയാര്‍ഥികള്‍ക്ക് ജീവിതോപാധി ഉണ്ടാക്കുന്നതിനും സാമ്പത്തികമായി അവരെ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഇത്തരമൊരു പങ്കാളിത്തം യുഎന്എച്ച്ആര്സിയുമായി ചേര്‍ന്ന് നടത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് സബാഹ് അല്ഹൈദൂസ് പറഞ്ഞു.
പട്ടിണി, തൊഴിലില്ലായ്മ, തീവ്രവാദം, യുവാക്കളെയും യുവതികളെയും അരികുവത്കരിക്കല് എന്നിവയെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്താലേ സമാധാനവും സുസ്ഥിരതയും ഉണ്ടാകുകയുള്ളൂവെന്നാണ് സിലാടെക് വിശ്വസിക്കുന്നത്. തൊഴില്‍ നല്‍കുകയും തങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ശക്തി തിരിച്ചറിയുകയും ചെയ്യാന്‍ അവരെ സഹായിക്കുക എന്ന ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിലാടെക് യുഎന്എച്ച്ആര്സിക്ക് നല്‍കിയിരിക്കുന്ന സഹായം വിലപ്പെട്ടതാണെന്നും ഇത്തരമൊരു പ്രവൃത്തിക്ക് മുന്നോട്ട് വന്നതിനെ സ്വാഗതം ചെയ്യുന്നതായും കെല്ലി ടി ക്ലിമൻറസ് പറഞ്ഞു. സ്വന്തം രാജ്യത്ത് നിന്ന് പാലായനം ചെയ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. മുന്‍കാലങ്ങളിലൊന്നും കാണാത്ത വര്‍ധനവാണ് ഇപ്പോള്‍. സിലാടെകുമായി ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന കരാറിലൂടെ അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.