പ്രവാസികളിൽനിന്ന്​  ഉംറ ബുക്കിങ്ങില്‍ കുറവ്

ദോഹ: രാജ്യത്തെ പ്രവാസികളിൽ നിന്ന് ഇൗ വർഷത്തെ  ഉംറ തീർത്ഥാടകരുടെ എണ്ണത്തില്‍ വൻതോതിൽ  കുറവ്​. യാത്രാ ഏജന്‍സികളാണ്​ ഇതുസംബന്ധിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്​. വിവിധ കാരണങ്ങളാണ്​ ഇതിനുപിന്നിലെന്ന്​ പറയപ്പെടുന്നു.  
ഒരേ വര്‍ഷം രണ്ട് തവണ ഉംറ നടത്തുന്നവര്‍ക്ക് രണ്ടായിരം റിയാൽ അടക്കണമെന്ന സൗദി അധികൃതരുടെ പുതിയ നിയമം വൻതോതിൽ ഉംറ തീർത്ഥാടകർക്ക്​ ബുദ്ധിമുട്ടായിട്ടുണ്ട്​. അതേസമയം റമദാനില്‍ സ്‌കൂള്‍ പരീക്ഷ നടക്കുന്നതും കുടുംബങ്ങളായി കഴിയുന്ന പ്രവാസികളെ ഉംറ തീർത്ഥാടനത്തിൽനിന്ന്​ പിൻതിരിപ്പിക്കുന്നതായും പറയപ്പെടുന്നു. എന്നാൽ സ്വ​േദശികൾക്ക്​  വിസ ആവശ്യമില്ലാത്തതിനാല്‍ റമദാ​​​െൻറ  അവസാനമാകുേമ്പാൾ, മക്ക, മദീന സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കും എന്നാണ്​ കണക്കാക്കപ്പെടുന്നത്​. ആദ്യ തവണ ഉംറ ചെയ്യുന്നതിനുള്ള വിസ നിരക്ക് 300 റിയാല്‍ മാത്രമാണ്. ഇപ്പോൾ 1,500 റിയാല്‍ മുതല്‍ 9,000 റിയാല്‍ വരെ വ്യത്യസ്ത ഉംറ പാക്കേജുകളുമായാണ്​ യാത്രാ ഏജന്‍സികള്‍ രംഗത്തുള്ളത്​.  ബസ് യാത്രക്ക് 1,800-^2000 റിയാലും വിമാനയാത്ര 5,500 റിയാലിനും 9,000 റിയാലിനുമിടക്കും ആണ്​. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണ്​ ഇൗ നിരക്കുകൾ. കഴിഞ്ഞ വർഷം ഏകദേശം ബസ് യാത്രക്ക് 1,400-^1,800 റിയാലായിരുന്നു. വിമാനയാത്രക്കാക​െട്ട കഴിഞ്ഞ വര്‍ഷമിത് 3,000 മുതല്‍ 7,000 റിയാല്‍ ആയിരുന്നു.

Tags:    
News Summary - umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.