ദോഹ: യുനൈറ്റഡ് മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷനൽ ദോഹയിൽവെച്ച് കളരിപ്പയറ്റ് ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റിൽ പങ്കെടുത്തവർക്ക് ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും വിതരണംചെയ്തു.
യു.എം.എ.ഐ വുകൈർ ക്ലബിൽ നടത്തിയ ഗ്രേഡിങ് ടെസ്റ്റിന് യു.എം.എ.ഐ ഫൗണ്ടറും ഗ്രാൻഡ് മാസ്റ്ററുമായ സിഫു, ഡോ. ആരിഫ് സി.പി പാലാഴി, ടെക്നിക്കൽ ഡയറക്ടർ നൗഷാദ് കെ. മണ്ണോളി, ചീഫ് ഇൻസ്ട്രക്ടറും എക്സാമിനറുമായ ടി.ഒ. ഇസ്മായിൽ ഗുരുക്കൾ വാണിമേൽ, സീനിയർ ഇൻസ്ട്രക്ടറും എക്സാമിനറുമായ അബ്ദുൽ ജലീൽ ഗുരുക്കൾ ചെലവൂർ എന്നിവർ നേതൃത്വം നൽകി.
ക്ലബിൽ നടന്ന ബ്ലാക്ക് ബെൽറ്റ്ഡ് വിതരണ സെഷനിൽ ഗ്രാൻഡ് മാസ്റ്റർ ഡോ. ആരിഫ് സി.പി പാലാഴി ബെൽറ്റും സർട്ടിഫിക്കറ്റുകളും കൈമാറി. യു.എം.എ.ഐ കളരി കോഓഡിനേറ്റർ ലത്തീഫ് കടമേരി, കുങ് ഫു കോഓഡിനേറ്റർ നിസാമുദ്ദീൻ വി.ടി മുയിപ്പോത്ത്, അസിസ്റ്റന്റ് കോഓഡിനേറ്റർ ശരീഫ് തിരുവള്ളൂർ, കരാട്ടേ അസിസ്റ്റന്റ് കോഓഡിനേറ്റർ ഹനീഫ മുക്കാളി, പി.ആർ ഇൻചാർജ് സി.കെ. ഉബൈദ്, ഇൻസ്ട്രക്ടർമാരായ റാസിഖ് എടക്കാട്, ഫായിസ് കെട്ടുങ്കൽ എന്നിവർ സന്നിഹിതരായി. മുഈസ് മുയിപ്പോത്ത്, ഷബീർ വാണിമേൽ, അഫ്സൽ തിരുവള്ളൂർ, മുഹമ്മദ് തിരുവള്ളൂർ, അജിത്ത് കുമാർ എടപ്പാൾ, സുഹൈം വി.പി. ചാവക്കാട് എന്നിവരാണ് ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.