ദോഹ: മറ്റു രാജ്യങ്ങളിലേതുപോലെ ഖത്തറിലെയും കുട്ടികളിൽ ടൈപ് 2 പ്രമേഹ രോഗം കൂടിവരുന്നതായി റിപ്പോർട്ട്. ഒരു ദശകത്തിനിടെ കുട്ടികളിലും കൗമാരക്കാരിലും ടൈപ് 2 പ്രമേഹരോഗം കൂടി വരുകയാണെണ് ആരോഗ്യരംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നു. കുട്ടികളിൽ ടൈപ്പ് 1, ടൈപ് 2 പ്രമേഹം കുട്ടിക്കാലത്തുതന്നെ അപകടകരമായ ഹൃേദ്രാഗങ്ങളിലേക്ക് നയിക്കാനിടയുണ്ട്. നേരേത്ത, മുതിർന്നവരിൽ മാത്രമാണ് ടപേ് 2 പ്രമേഹം കണ്ടുവന്നിരുന്നത്. നിലവിലെ സാഹചര്യത്തിൽ കുട്ടികളിലും പ്രായപൂർത്തിയോടടുക്കുന്നവരിലും ഈ രോഗത്തിെൻറ സാന്നിധ്യം കൂടിവരികയാണ്. 2008ന് മുമ്പ് ഖത്തറിൽ ടൈപ് 2 പ്രമേഹം കുട്ടികളിൽ കണ്ടെത്തിയിരുന്നില്ല. ഈയടുത്തായി കൂടുതൽ കുട്ടികളിൽ ഇത് ക ണ്ടെത്തിയിരിക്കുന്നുവെന്നും എച്ച്.എം.സി ഖത്തർ മെറ്റാബോളിക് ഇൻസ്റ്റിറ്റ്യൂട്ട് ഉപ മേധാവി ഡോ. മോണിക സ്കാറുലിസ് പറഞ്ഞു. ഒരു ലക്ഷം കുട്ടികളിൽ 2.7 ശതമാനം പേരിലും ടൈപ് 2 പ്രമേഹം കണ്ടുവരുന്നുവെന്നും എന്നാൽ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിൽ ഇത് കുറവാണെന്നും മോണിക സ്കാറുലിസ് വ്യക്തമാക്കി. അമേരിക്കയിൽ ഒരുലക്ഷം കുട്ടികളിൽ 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ഖത്തറിൽ മുതിർന്നവരിൽ 40 ശതമാനം പേർക്കും പൊണ്ണത്തടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുട്ടികളിൽ അഞ്ചിലൊന്ന് പേർക്കും പൊണ്ണത്തടിയുണ്ട്. ഇതേ അളവിൽതന്നെയാണ് കുട്ടികളിലെ അമിതഭാരവും. അമിതഭാരവും പൊണ്ണത്തടിയും പ്രമേഹംപോലെയുള്ള മെറ്റാബോളിക് രോഗങ്ങളിലേക്ക് വഴിമാറും. 36 ശതമാനം സ്ത്രീകളിലും പൊണ്ണത്തടിയുണ്ട്. 25 ശതമാനം സ്ത്രീകളിൽ അമിതഭാരവും കണ്ടുവരുന്നതായും ഡോ. മോണിക സ്കാറുലിസ് വ്യക്തമാക്കി. 2018ലെ കണക്കുകൾ പ്രകാരം ജെസ്റ്റേഷ്യനൽ പ്രമേഹത്തിെൻറ നിരക്ക് 23.5 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.