ദോഹ: ഹിന്ദി ഭാഷയെയും ഹിന്ദി നടൻമാരെയും പെരുത്തിഷ്ടമുള്ള ഖത്തർ സ്വദേശിയാണ് അറുപതുകാരൻ ഖാലിദ്. തെൻറ ഇഷ്ടം മാലോകരെയൊക്കെ അറിയിക്കാൻ ഇദ്ദേഹത്തിന് സ്വന്തമായ രീതികളുമുണ്ട്. ടെലിവിഷൻ വന്നതോടെ എല്ലാവരും സ്വന്തത്തിലേക്ക് ചുരുങ്ങിയെന്നും പരസ്പരമുള്ള സംസാരം പോലും ഇല്ലാതായെന്നുമുള്ള ആരോപണം ഖാലിദ് തിരുത്തുകയാണ്. ഇദ്ദേഹത്തിെൻറ ടെലിവിഷൻ പ്രണയം തീർത്തും വ്യത്യസ്തമാണ്. എവിടെ പോയാലും സ്വന്തം ടി.വിയിൽ മാത്രമേ കാഴ്ചകൾ കാണൂ എന്ന നിർബന്ധമുണ്ട്. അപ്പോൾ പിെന്ന എന്തുചെയ്യും? പോകുന്നിടത്തൊെക്ക കാറിൽ സ്വന്തം ടെലിവിഷനും കൊണ്ടുപോകുക. എവിടെയാണോ കാർ നിർത്തുന്നത്, അവിടെ വിശാലമായി ഇരുന്ന് ടി.വി കാണുക. ഏത് ആൾക്കൂട്ടത്തിനിടയിലും ഇദ്ദേഹം ചാനൽ കാഴ്ചകളിലലിയും. ടി.വി പ്രവർത്തിപ്പിക്കാനുള്ള ചെറിയ ബാറ്ററിയും ഒപ്പമുണ്ടാകും. ചെറിയൊരു ഡിഷ് ആൻറിനയും, പിന്നെ ഇരിക്കാനുള്ള കസേരയും. ദോഹയിലെ കോർണിഷിലും സൂഖ്വാഖിഫിലും എന്നുവേണ്ട പോകുന്നിടത്തൊക്കെ കസേരയിട്ട് ഇരിക്കും. ആൻറിനയും ബാറ്ററിയും ഒക്കെ കണക്ട് ചെയ്ത് ടെലിവിഷൻ ഒാണാക്കും. പ്രത്യേക കാഴ്ച കണ്ട് ആളുകൾ ചുറ്റുംകൂടുന്നുമുണ്ട്. സൗഹൃദം പറയാൻ എത്തുന്നവരോട് അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ ടെലിവിഷൻപ്രണയം പങ്കുവെക്കും. 22 ഇഞ്ച് പഴയ മോഡൽ കളർ ടി.വിയുമായുള്ള ബന്ധം തുടങ്ങിയിട്ട് വർഷങ്ങളായി. അമിതാഭ് ബച്ചനും ഷാറൂഖ്ഖാനുമൊക്കെ പ്രിയതാരങ്ങളാണ്. ഇന്ത്യയെയും കേരളത്തെയും പറ്റി നല്ല അഭിപ്രായമാണ് ഖാലിദിന്. ‘മലബാരികൾ’ മിടുക്കരാണെന്ന നല്ല വാക്കും പങ്കുവെച്ചു. പൊലീസ് വകുപ്പിലായിരുന്നു ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.