വടംവലി മത്സരത്തിലെ വിജയികളായ ദോഹ വാരിയേഴ്സും (പുരുഷ വിഭാഗം), സ്പോർട്ടിവ് ഗ്രിപ്സ്റ്റേഴ്സും (വനിത) ട്രോഫികളുമായി
വടംവലി; ദോഹ വാരിയേഴ്സും സ്പോർട്ടിവ് ഗ്രിപ്സ്റ്റേഴ്സും ചാമ്പ്യന്മാർ
ദോഹ: ഒരുമ കൽപകഞ്ചേരി ഖത്തർ ചാപ്റ്ററും ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷനും സംയുക്തമായി, ഖത്തർ ഫൗണ്ടേഷൻ അൽ റയ്യാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ദോഹ വാരിയേഴ്സും (പുരുഷ വിഭാഗം), സ്പോർട്ടിവ് ഗ്രിപ്സ്റ്റേഴ്സും (വനിത) ജേതാക്കളായി.
ഒരുമ കൽപകഞ്ചേരി അഡ്വൈസറി ബോർഡംഗവും സീഷോർ എക്സിക്യൂട്ടിവ് ഡയറക്ടറുമായ എ.പി ആസാദ് ഉദ്ഘാടനം ചെയ്തു. 10ഓളം ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം മത്സരത്തിൽ യഥാക്രമം സാക് ഖത്തർ, അൽ റവാബി സ്റ്റാർസ്, വനിത വിഭാഗത്തിൽ 365 റോപ് റിബൽസ്, ഷാർപ് ഹീൽസ് എന്നിവരും മുൻനിരയിലെത്തി. വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ വിതരണം ചെയ്തു.
ഖത്തർ ഫൗണ്ടേഷൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഒരുമ കൽപകഞ്ചേരി പ്രസിഡന്റ് അബ്ദുല്ല ഹുസൈൻ, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ നടുവഞ്ചേരി, ശംസുദ്ദീൻ ചെമ്പൻ, സാലിഹ് എ.ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.