Posted On
date_range Updated On
date_range ട്രാഫിക് നിയമലംഘനം ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു
ദോഹ: ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (എം.ഒ.ഐ) അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ സംഭവം പ്രചരിച്ചതിനെത്തുടർന്നാണ് ട്രക്ക് പിടിച്ചെടുത്തതും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിച്ചതും.
പൊതുനിരത്തുകളിൽ അശ്രദ്ധമായി വണ്ടിയോടിച്ചത് കാമറയിൽ പതിഞ്ഞതിനെത്തുടർന്ന് ജനുവരിയിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.