ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തുകയും നയതന്ത്രബന്ധം ചർച്ച ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന ്പുറമേ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും പൊതുതാൽപര്യ വിഷയങ്ങളിൽ സംയുക്തമായി പ്രവർത്തിക്കുന്നതും സംഭാഷണത്തിൽ വിഷയമായി. നിലവിലെ വിവിധ വിഷയങ്ങളും പ്രത്യേകിച്ച് ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടവും ഈ മേഖലയിലെ ഇരുരാജ്യങ്ങളുടെയും സംയുക്ത ശ്രമങ്ങളും ഇരുരാഷ്ട്രത്തലവന്മാരും വിശകലനം ചെയ്തു. മേഖലയിലെയും രാജ്യാന്തര തലത്തിലെയും ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുവരും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.