ഇന്ത്യൻ പാസ്േപാർട്ടുള്ളവരെ ദോഹയിൽ ഇറങ്ങാൻ അനുവദിക്കുന്നില്ല

ദോഹ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പാസ്േപാർട്ടുള്ളവരെ ദോഹ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവദിക്കുന്ന ില്ല. നേരിട്ട് ഇന്ത്യയിൽ നിന്നല്ലാതെ മറ്റിടങ്ങളിൽനിന്ന് വന്ന ചില യാത്രക്കാർക്ക് ദോഹ വിമാനത്താവളത്തിൽ ഇറങ് ങാനായില്ല. ഇത് ഔദ്യോഗിക തീരുമാനമല്ലെങ്കിലും ഇത്തരത്തിൽ വിലക്കുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിൽ യാത്രാവിലക്കുണ്ട്.

എല്ലാ ജീവനക്കാരും വീടുകളിൽനിന്ന് ജോലി ചെയ്യണമെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിപ്പ് നൽകി. ഖത്തർ നാഷനൽ ലൈബ്രറിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം റദ്ദാക്കി. ഓക്സിജൻ പാർക്കും അൽശഖബും പൂട്ടി. കോവിഡ് ബാധക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നുണ്ടെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ 262 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Tags:    
News Summary - travel ban to qatar with indian passport -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.