ദോഹ: ഖത്തറിലെ വിവിധ ട്രാവൽ ഏജൻസികൾ, എയർലൈനുകൾ, ട്രാവൽ സൊല്യൂഷൻ കമ്പനികൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി പ്രവാസികൾ ശനിയാഴ്ച ഖത്തറിലെ സിഗ്നേച്ചർ ബൈ മാർസ റസ്റ്റാറന്റിൽവെച്ച് ഓണസദ്യ സംഘടിപ്പിച്ചു. 2014 മുതൽ നടത്തി വരുന്ന കൂട്ടായ്മയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകങ്ങളുടെ വൈവിധ്യം ഓർമപ്പെടുത്തുക മാത്രമല്ല മലയാളികളുടെ ഐക്യവും സാഹോദര്യവും ദൃഢപ്പെടുത്തുന്നതിന് മുൻതൂക്കം നൽകുകകൂടി ചെയ്യുന്നു. ഖത്തറിലെ ട്രാവൽ-ടൂറിസം മേഖലയിലെ പരിചയസമ്പന്നരായ തോമസ് ജേക്കബ്, ഫിറോസ് നാട്ടു, അഗസ്റ്റിൻ കല്ലൂക്കാരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.