ദോഹ: സാഹസ കടൽ സവാരി ഫത്ഹുൽ ഖൈർ– 3 ഇത്തവണ യാത്ര തിരിക്കുക, കെനിയൻ തീരദേശ പട്ടണമായ മുംബാസയിലേക്ക്. സ്വദേശികളുടെ കടലുമായുള്ള ബന്ധത്തിെൻറ വർത്തമാന കാല പതിപ്പായ ഫത്ഹുൽ ഖൈർ ലോഞ്ച് സവാരി ഈ വർഷം കെനിയയിലേ ഏറ്റവും പ്രശസ്തമായ രണ്ടാമത് നഗരത്തിലേക്ക് യാത്ര തിരിക്കാൻ തയ്യാറായി വരികയാണെന്ന് ഖത്തർ സാംസ്കാരിക കേന്ദ്രമായ കതാറ മേധാവി ഡോ.ഖാലിദ് ബിൻ ഇബ്രാഹീം അൽസുലൈത്തി വ്യക്തമാക്കി. ഏറ്റവും സാഹസം നിറഞ്ഞ ഈ യാത്ര മൂന്ന് മാസം നീണ്ട് നിൽക്കുന്നതാണ്. ഖത്തറും കെനിയയും പൂർവകാലത്ത് നിലനിർത്തിയ കടൽ മാർഗമുളള യാത്രയും മറ്റ് ബന്ധങ്ങളും പുനരുജ്ജീവിപ്പിക്കാൻ ഈ യാത്ര സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഖാലിദ് സുലൈത്തി വ്യക്തമാക്കി. ഈ വർഷം രണ്ടാം പകുതിക്ക് ശേഷമായിലരിക്കും യാത്ര പുറപ്പെടുക. ഖത്തറിലെ പൂർവികർ ഇന്ത്യയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നടത്തിയ അതീവ സാഹസിക യാത്രകളെ അനുസ്മരിക്കാനുതകുന്നതാണ് ഇത്തരം യാത്രകൾ. എന്തെല്ലാം സാഹസങ്ങളിലൂടെയാണ് തങ്ങളുടെ പൂർവികർ കടന്ന് പോയതെന്ന് പുതിയ തലമുറ മനസ്സിലാക്കണമെന്ന് ഡോ. ഖാലിദ് അഭിപ്രായപ്പെട്ടു. രജിസ്റ്റർ ചെയ്യുന്നവരിൽ സ്വദേശികൾക്കായിരിക്കും മുൻഗണന നൽകുക. രണ്ടാമത് ജി.സി.സി അംഗരാജ്യങ്ങളിലെ പൗരൻമാരെ പരിഗണിക്കും. രജിസ്റ്റർ ചെയ്യുന്നവർ പതിനെട്ട് വയസ്സ് തികഞ്ഞവരായിരിക്കണമെന്നും നിബന്ധനയിൽ വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്യുന്നവർ വിവിധ തരത്തിലുള്ള യോഗ്യത ടെസ്റ്റിന് വിധേയരായിരിക്കും. നീന്തൽ, ഭാരം വഹിക്കാനുള്ള ശേഷി, വെള്ളത്തിനിടയിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ള കഴിവ്, മൂന്ന് മാസം കടൽ സഞ്ചാരത്തിനുള്ള ആരോഗ്യ ശേഷി തുടങ്ങി നിരവധി ടെസ്റ്റുകളിൽ യോഗ്യത നേടുന്നവർക്കായിരിക്കും ഈ യാത്രയോടൊപ്പം ചേരാൻ കഴിയുകയെന്ന് ഡോ. ഖാലിദ് സുലൈത്തി അറിയിച്ചു. നേരത്തെ ഫത്ഹുൽ ഖൈർ രണ്ട് യാത്രകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2013ൽ ഗൾഫ് മേഖലയിൽ ഒമാൻ, യു.എ.ഇ, കുവൈത്ത് സൗദി അറേബ്യ, ബഹ്റൈൻ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് യാത്ര പൂർത്തിയാക്കിയത്. 2015ൽ നടന്ന രണ്ടാമത് യാത്ര ഒമാൻ വഴി മുംബയിലേക്കാണ് പോയത്. ഈ യാത്രയും ഏറെ അനുഭവങ്ങൾ സമ്മാനിച്ചതായിരന്നൂവെന്ന് കതാറ മീഡിയ ഡയറക്ടർ മുഹമ്മദ് അസ്സാദ അറിയിച്ചു. മൂന്നാമത് യാത്ര ആഫ്രിക്കയിലേക്ക് നടത്തുമ്പോൾ വലിയ മുന്നൊരുക്കങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. യാത്ര പോകുന്ന ഉരുവിെൻറ മിനുക്കുപണികൾ 70 ശതമാനം പൂർത്തിയായി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.