ലുസൈൽ ബൊളെവാഡിൽ ഗതാഗത നിയന്ത്രണം


ദോ​ഹ: പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ തു​ട​ങ്ങി ഏ​ഷ്യ​ൻ ക​പ്പ് വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റു​ന്നു ലു​സൈ​ൽ ബൊ​ളെ​വാ​ഡ്. ഇ​വി​ടു​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ബൊ​ളെ​വാ​ഡി​ലും ചു​റ്റു​പാ​ടി​ലു​മു​ള്ള റോ​ഡു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 17 വ​രെ ഗ​താ​ഗ​ത വി​ല​ക്ക് തു​ട​രും. ഫോ​ക്സ് ഹി​ൽ​സ്, അ​ൽ ജു​മൈ​ലി​യ മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡ് വ​രെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​തേ​സ​മ​യം, ചു​റ്റു​ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ​ക​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കും. ​​​

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി ബൊ​ളെ​വാ​ഡി​ൽ വെ​ടി​ക്കെ​ട്ടും ലേ​സ​ർ ഷോ​യും അ​ര​ങ്ങേ​റി​യി​രു​ന്നു. ജ​നു​വ​രി 12ന് ​ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന് പ​ന്തു​രു​ളു​മ്പോ​ൾ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വേ​ദി​കൂ​ടി​യാ​വും ബൊ​ളെ​വാ​ഡ്.

Tags:    
News Summary - Traffic control on Lucille Boulevard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.