Posted On
date_range Updated On
date_range കോർണിഷിൽ ഇന്ന് ഗതാഗത നിയന്ത്രണം
ദോഹ: ഫിഫ ലോകകപ്പിെൻറ ഒരുവർഷ കൗണ്ട് ഡൗൺ ആരംഭിക്കുന്ന ഞായറാഴ്ച ദോഹ കോർണിഷിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചു മുതൽ അർധരാത്രി 12 വരെ റാസ് അബു അബൂദ് ഇൻറര്സെക്ഷൻ മുതൽ, ഷെറാട്ടണ്‍ ദോഹ ഹോട്ടൽ വരെയാണ് താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനു പുറമെ, മറ്റു ചില ഇടപ്പാതകളും അടച്ചിടുമെന്ന് മന്ത്രാലയം അറിയിച്ചു.
ഞയാറാഴ്ച രാത്രിയിലാണ് ദോഹ കോർണിഷിൽ ലോകകപ്പ് കൗണ്ട് ഡൗൺ ചടങ്ങുകൾക്ക് വേദിയാവുന്നത്. രാത്രി 8.30നാണ് ഒരുവർഷ കൗണ്ട്ഡൗൺ േക്ലാക്ക് തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.