സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സം​ഗ​മം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​ധ്യ​ക്ഷ​ൻ

പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മൂ​ല്യ​വ്യ​വ​സ്ഥ​യു​ടെ അ​ഭാ​വം സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി -പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ

ദോ​ഹ: സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ൽ മൂ​ല്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് ന​മ്മു​ടെ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​ധ്യ​ക്ഷ​ൻ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ. സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി (സി.​ഐ.​സി) സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി, ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ്, എ​ൻ.​ആ​ർ.​സി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ൾ പ​രാ​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മൂ​ഹി​ക നീ​തി, ധാ​ർ​മി​ക​ത, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​കു​മ്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​കു​ന്ന​ത്.

മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ​യും ശാ​ക്തീ​ക​ര​ണ​വും പ്ര​ധാ​ന​മാ​ണെ​ങ്കി​ലും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പ്ര​വ​ർ​ത്ത​നം എ​ല്ലാ സ​മൂ​ഹ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. വ്യ​ക്തി​ജീ​വി​തം മു​ത​ൽ സാ​മൂ​ഹി​ക ജീ​വി​തം വ​രെ മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ മാ​റ്റ​മാ​ണ് ഇ​സ്‌​ലാ​മി​ക പ്ര​സ്ഥാ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്നു സം​സാ​രി​ച്ച ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, നി​യ​മ മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ലെ ഏ​കോ​പ​നം, സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​ത്തി​നാ​യു​ള്ള കൂ​ട്ടാ​യ്മ​ക​ൾ, പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​യ​മ ഇ​ട​പെ​ട​ലു​ക​ൾ, വി​ഷ​ൻ 2026 ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തി.

വി​ശ്വാ​സ​ത്തി​ന്റെ ക​രു​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ലെ പ്ര​യാ​സ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നും സ്വ​ന്തം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​ര​ന്ത​രം വി​ല​യി​രു​ത്താ​നും ക​ഴി​യ​ണ​മെ​ന്ന് സി.​ടി. സു​ഹൈ​ബ് പ​റ​ഞ്ഞു. സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. മു​ബാ​റ​ക് ഖു​ർ​ആ​ൻ ക്ലാ​സ് ന​ട​ത്തി. സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​അ​ർ​ഷ​ദ്, വി​മ​ൻ ഇ​ന്ത്യ പ്ര​സി​ഡ​ന്റ് ന​സീ​മ ടീ​ച്ച​ർ, യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്റ് അ​സ്‌​ലം തൗ​ഫീ​ഖ്, നൗ​ഫ​ൽ പാ​ലേ​രി, പി.​കെ. സി​ദ്ധീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ‘ഇ​സ്‌​ലാ​മി​ക പ്ര​തി​നി​ധാ​ന​ത്തി​ന്റെ ക​ർ​മ​സാ​ക്ഷ്യം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സി.​ഐ.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ട് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ത​നി​മ ത​യാ​റാ​ക്കി​യ തീം ​സോ​ങ് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​ബോ​ധ​നം കാ​മ്പ​യി​നി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്തം കാ​ഴ്ച​വെ​ക്കു​ക​യും ഏ​റ്റ​വും കൂ​ടു​ത​ൽ വ​രി​ക്കാ​രെ ചേ​ർ​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Absence of a value system is a challenge faced by society - P. Mujeeb Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.