ദോഹ: കോർണിഷ് സ്ട്രീറ്റിൽ ഗതാഗതം വഴിതിരിച്ചുവിട്ടുകൊണ്ടുള്ള മാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. സ്ട്രീറ്റിൽ ഇസ്ലാമിക് ആർട്ട് മ്യൂസിയം ഇൻറർസെക്ഷൻ സ്ഥിതി ചെയ്യുന്ന 400 മീറ്റർ ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.
ഇൻറർസെക്ഷൻ അടച്ചിട്ട് ഇരുവശത്തേക്കും മൂന്ന് വരിപ്പാതകളോടുകൂടിയ സമാന്തര പാതയിലൂടെ സ്ഥാപിക്കുന്നതോടെ സിഗ്നലുകളും റദ്ദ് ചെയ്യും. ഗതാഗത വകുപ്പിെൻറ സഹകരണത്തോടെ 10 മാസത്തേക്കാണ് കോർണിഷ് സ്ട്രീറ്റിൽ ഗതാഗതമാറ്റം കൊണ്ടുവരുന്നത്. ഡൗൺടൗൺ ദോഹ-പാക്കേജ് 2 വികസന, സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി കോർണിഷ് സൗന്ദര്യവത്കരണ, അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം.
ഷർഖ് ഇൻറർസെക്ഷനിൽ നിന്നും (റാസ് അബൂ അബൂദ് ബ്രിഡ്ജ്) ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ നിന്നുമുള്ള യാത്രക്കാർ നേരെ മുന്നോട്ടുനീങ്ങി തൊട്ടടുത്ത ഇൻറർസെക്ഷനിൽ നിന്നും യൂ-ടേൺ എടുത്ത് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തണം. പദ്ധതി പ്രദേശത്ത് യാത്രക്കാർക്കാവശ്യമായ അടയാളങ്ങളും നിർദേശങ്ങളടങ്ങിയ ബോർഡുകളും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. വേഗത പരിധി പാലിച്ച് സുരക്ഷ ഉറപ്പാക്കി വാഹനമോടിക്കണമെന്ന് അശ്ഗാൽ ൈഡ്രവർമാരോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.