ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്

ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്കായി സംഘടിപ്പിക്കുന്ന 56ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച സി-റിങ് റോഡിലുള്ള നസീം സർജിക്കൽ ആൻഡ് മെഡിക്കൽ സെന്ററിൽ നടക്കും.

രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് ഒന്നുവരെ ക്യാമ്പ് പ്രവർത്തിക്കും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സാധാരണക്കാരായ പ്രവാസികൾക്ക് ആവശ്യമായ ആരോഗ്യപരിശോധനകളും ചികിത്സാ സഹായങ്ങളും സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.ബി.എഫ് തുടർച്ചയായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പ്രവാസി തൊഴിലാളികൾ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - ICBF Medical Camp For Expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.