ഇന്ന് ലോക പ്രമേഹദിനം: കരുതലിലൂടെ പടികടത്താം, പ്രമേഹത്തെ

ദോഹ: നാം അറിയാതെ നമ്മെ കീഴ്​പ്പെടുത്തുന്ന രോഗമാണ്​ പ്രമേഹം. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന തരത്തിൽ ഗുരുതരവുമാകും. നവംബർ 14ന്​ ലോകപ്രമേഹദിനമായി ആചരിക്കുന്നു. സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്​നമാണ്​ പ്രമേഹം അഥവാ ഡയബറ്റിസ്​. ഏറ്റവും വലിയ കൊലയാളി രോഗത്തിൽ മുന്നിലാണ്​ പ്രമേഹം. ലോകത്ത്​ 387 മില്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്​. 2035 ആകു​േമ്പാഴേക്കും ഇത്​ 592 മില്യൺ ആകുമെന്ന്​ ഇൻറർനാഷനൽ ഡയബറ്റിസ്​ ഫെഡറേഷ​െൻറ (ഐ.ഡി.എഫ്​) കണക്കുകൾ പറയുന്നു. എന്നാൽ, ജനങ്ങളിൽ രണ്ടിലൊരാൾക്കും തനിക്ക്​ ഇൗ രോഗമുണ്ടോ എന്ന അറിവുപോലുമില്ല. പ്രമേഹമുണ്ടോ എന്ന തിരിച്ചറിവില്ലാത്ത ആളുകൾ, ത​െൻറ ​​പ്രമേഹം പേടിക്കേണ്ട അവസ്​ഥയിലല്ലെന്ന വെറുതെയുള്ള ആത്​മവിശ്വസത്തിൽ മറ്റ്​ പലരും. പ്രമേഹം നമ്മുടെ കണ്ണിനെയും പല്ലിനെയും ദോഷകരമായി ബാധിക്കും. ശ്രദ്ധിക്കാതിരുന്നാൽ മരണത്തിന്​ വരെ കാരണമാകും.

2014ലെ ​​ക​​ണ​​ക്കു പ്ര​​കാ​​രം ഗ​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളും ആ​​ഫ്രി​​ക്ക​​യും ഉ​​ൾ​പ്പെ​​ടു​​ന്ന മി​​ന (MENA -Middle East and North Africa) പ്ര​​വി​​ശ്യ​​യി​​ൽ മാ​​ത്രം 3.7 കോ​​ടി പ്ര​​മേ​​ഹ രോ​​ഗി​​ക​ളു​ണ്ട്. 2035ൽ ​ഇ​​ത് 6.8 കോ​​ടി​​യാ​​കും.ഗ​​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ൽ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ക്കു​​ന്ന​​താ​​യാ​ണ്​ പ​​ഠ​​ന റി​​പ്പോ​​ർ​ട്ട്. അ​​ന്താ​​രാ​​ഷ്​​ട്ര ഡ​​യ​​ബ​​റ്റ്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ.​​ഡി.​​എ​​ഫ്) റി​​പ്പോ​​ർ​ട്ട്​ പ്ര​​കാ​​രം ഗ​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ​​ത്തി​​ൽ ഒ​​രാ​ൾ​ക്ക്​ പ്ര​​മേ​​ഹ രോ​​ഗ​​മു​​ണ്ട്.നി​​ല​​വി​​ലെ സ്ഥി​​തി തു​​ട​​ർ​ന്നാ​ൽ 20 വ​​ർ​ഷ​​ത്തി​​നു​​ള്ളി​​ൽ 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഗ​​ൾ​ഫ്​ വാ​​സി​​ക​​ളും പ്ര​​മേ​​ഹ​​ത്തി​​ന് ചി​​കി​​ത്സ തേ​​ടേ​​ണ്ടി വ​​രും. ഖ​ത്ത​റി​ലാ​ണെ​ങ്കി​ൽ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ 13.5 ശ​ത​മാ​നം ആ​ളു​ക​ളും ​പ്ര​മേ​ഹ​മു​ള്ള​വ​രാ​ണ്.

എ​ന്താ​ണ് ഷുഗർ, പ്ര​മേ​ഹം?

ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കൂടുകയോ കുറയുകയോ ചെയ്യു​േമ്പാഴാണ്​​ പ്രമേഹം ഉണ്ടാകുക. ഇ​ന്‍സു​ലി​ൻ ഹോ​ര്‍മോ​ണി​​െൻറ ഉൽപാ​ദ​ന​ക്കു​റ​വു​കൊ​ണ്ടോ ഇ​ന്‍സു​ലി​​െൻറ പ്ര​വ​ര്‍ത്ത​ന​ശേ​ഷി കു​റ​യു​ന്ന​തു​കൊ​ണ്ടോ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​​െൻറ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ന​മ്മു​ടെ ഇ​ന്ന​ത്തെ ജീ​വി​ത​ശൈ​ലി​യി​ല്‍വ​ന്ന മാ​റ്റം ഒ​രു പ​രി​ധി വ​രെ പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തി​നാ​ല്‍ ഇ​ത്​ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ലാ​ണ് ഉ​ള്‍പ്പെ​ടു​ന്ന​ത്. ചി​ട്ട​യാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ പ്ര​മേ​ഹ​ത്തെ ചെ​റു​ക്കാം.

കുട്ടികൾക്കും ചെറുപ്പക്കാർക്കും​ ടൈ​പ് 1:

തീ​വ്ര​ത​യും പ്ര​ത്യേ​ക​ത​ക​ളും അ​നു​സ​രി​ച്ച് പ്ര​മേ​ഹ​ം പലതരത്തിലുണ്ട്​. ശ​രീ​ര​ത്തി​ല്‍ ഇ​ന്‍സു​ലി​ൻ ഉൽപാ​ദ​ന​ത്തി​​െൻറ ചു​മ​ത​ല​യു​ള്ള പാ​ന്‍ക്രി​യാ​സി​ലെ ബീ​റ്റാ​കോ​ശ​ങ്ങ​ള്‍ ന​ശി​ച്ചു​പോ​കു​ന്ന​താ​ണ് ടൈ​പ് 1 പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ന്‍സു​ലി​​െൻറ അ​ള​വ് 20 -25 ശ​ത​മാ​ന​മാ​യി കു​റ​യു​മ്പോ​ള്‍ ശ​രീ​രം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചു​തു​ട​ങ്ങും. ഇൗ പ്ര​മേ​ഹ​ത്തി​​െൻറ പ്ര​ധാ​ന ഇ​ര​ക​ള്‍ കു​ട്ടി​ക​ളും 20നു ​താ​ഴെ​യു​ള്ള ചെ​റു​പ്പ​ക്കാ​രു​മാ​ണ്. ഇ​തി​ന് ഇ​ന്‍സു​ലി​ൻ കു​ത്തി​വെ​ക്കേണ്ടി വ​രു​ന്നു. ഇൗ പ്ര​മേ​ഹം പാ​ര​മ്പ​ര്യ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വ​ള​രെ പ്ര​ക​ട​മാ​യി​രി​ക്കും. മൂ​ത്രം കൂ​ടു​ത​ൽ പോ​വു​ക, അ​മി​ത ദാ​ഹം, ക്ഷീ​ണം, ശ​രീ​രം മെ​ലി​യു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍.

30 വ​യസ്സി​നു മു​ക​ളി​ലുള്ളവർക്ക്​ ടൈ​പ് 2

30 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രി​ലാ​ണ് ടൈ​പ്​ 2 പ്ര​മേ​ഹം കാ​ണു​ന്ന​ത്. നമുക്കിടയിലെ 90 ശ​ത​മാ​നം പേ​രും ഈ ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ്. ശ​രീ​ര​ത്തി​ല്‍ ഇ​ന്‍സു​ലി​ൻ ആ​വ​ശ്യ​ത്തി​ന് ഉ​ൽപാ​ദി​പ്പി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് ഇൗ വിഭാഗം പ്ര​മേ​ഹം വ​രു​ന്ന​ത്. ഇ​ത് പൊ​തു​വേ പാ​ര​മ്പ​ര്യ​സാ​ധ്യ​ത​യു​ള്ള രോ​ഗ​മാ​ണ്. മി​ക്ക രോ​ഗി​ക​ളും വ​ലി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​റി​ല്ല. ചെ​റി​യ ക്ഷീ​ണം, ലൈം​ഗി​കാ​വ​യ​ങ്ങ​ളി​ലെ ഫം​ഗ​സ് ബാ​ധ എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍. മെ​ഡി​ക്ക​ല്‍ പരിശോധനയിലൂടെ മാ​ത്ര​മേ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ൻ സാധി​ക്ക​ൂ.

മരുന്നുകളിലൂടെ ടൈ​പ് 3 വരാം

മേ​ല്‍പറ​ഞ്ഞ കാ​ര​ണം കൂ​ടാ​തെ ബ​ന്ധ​പ്പെ​ട്ട ഹോ​ര്‍മോ​ണ്‍ വ്യ​തി​യാ​നംകൊ​ണ്ടാ​ണ് ഇൗ വിഭാഗം പ്രമേഹം വരുന്നത്​. ചി​ല രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​രു​ന്നു​പ​യോ​ഗ​ത്തി​ലൂ​ടെയും ഇത്​ വരാം. മാ​സി​ക​രോ​ഗ​ത്തി​നും ആ​സ്ത്​മ, വാ​തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ക്കും മ​റ്റും ദീ​ര്‍ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല മ​രു​ന്നു​ക​ളി​ലൂ​ടെ​യും പ്ര​മേ​ഹം ബാ​ധി​ക്കാ​ം.

ഗർഭകാലത്ത്​ ടൈ​പ് 4

ഇ​തു വ​രു​ന്ന​ത് ഗ​ര്‍ഭ​കാ​ല​വു​മ​ായി ബ​ന്ധ​പ്പെ​ട്ടാ​ണ്. ഇ​ത് പ്ര​സ​വ​ശേ​ഷം ആ​റാ​ഴ്ച​ക്കു​ള്ളി​ല്‍ മാ​റു​ന്ന​താ​ണ്. എ​ന്നാ​ല്‍, ഗ​ര്‍ഭ​കാ​ല ​പ്ര​മേ​ഹ​ല​ക്ഷ​ണ​ങ്ങ​ള്‍ വ​രു​ന്ന​വ​രി​ൽ ടൈ​പ് 2 പ്ര​മേ​ഹ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്​.

പ്രമേഹം മറികടക്കാം, വ്യായാമത്തിലൂടെ

വ്യായാമമില്ലാത്ത ശരീരവും ദുർമേദസ്സുമാണ്​ പ്രമേഹത്തിലേക്കുള്ള എളുപ്പവഴി. രക്​തപരിശോധനയിൽ പ്രമേഹമുണ്ടെന്ന്​ കണ്ടാൽ ജീ​വി​ത​രീ​തി​യി​ൽ മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. വ്യാ​യാ​മ​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. പ്രമേഹസാധ്യതയുള്ള കുടുംബത്തിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തണം. നിത്യേനയുള്ള വ്യായാമം പ്രമേഹത്തെ പമ്പകടത്തും. വ്യായാമത്തിനായി ശരീരത്തിന് അധിക ഊർജം ആവശ്യമായി വരുന്നു. ഇതിനായി ശരീരം രക്തത്തിലെ ഗ്ലൂക്കോസ് ശരിയായി വിനിയോഗിക്കും. ഇതോടെ പ്രമേഹത്തെ നിയന്ത്രിക്കാം.

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം

വയറിലെത്തുന്ന സാധനങ്ങൾ നല്ലതായാൽതന്നെ പാതി രോഗങ്ങൾ ഇല്ലാതാകും, പ്രമേഹവും. അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷണ​ശീ​ല​ം പ്ര​മേ​ഹം വരാനുള്ള സാധ്യത കൂട്ടുന്നു. ഷു​ഗ​ർ എ​ന്ന് ഓ​മ​ന​പ്പേ​രി​ട്ട പ്ര​മേ​ഹ​ത്തി​നു​ള്ള സാ​ധ്യ​ത കു​റ​ക്കാ​ൻ ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ ശീലിക്കാം. അവ താഴെ:

പ​ച്ച നി​റ​ത്തി​ലു​ള്ള ഇ​ല​ക്ക​റി​ക​ൾ: ദി​വ​സ​വും ഇ​ല​ക്ക​റി​ക​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ടൈ​പ് 2 പ്ര​മേ​ഹം വ​രാ​തെ കാ​ക്കും. പ​യ​റു​വ​ർ​ഗ​ങ്ങ​ൾ: ടൈ​പ് 2 പ്ര​മേ​ഹം ബാ​ധി​ച്ച​വ​ർ ദി​വ​സ​വും ഒ​രു ക​പ്പ് പ​യ​റു​വ​ർ​ഗ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കും.

ന​ട്സ്: ദി​വ​സ​വും നി​ല​ക്ക​ട​ല ക​ഴി​ക്കു​ന്ന​ത് പ്ര​മേ​ഹ സാ​ധ്യ​ത 21 ശ​ത​മാ​നം കു​റ​ക്കു​ന്നു. ദി​വ​സ​വും കു​റ​ച്ച് ബ​ദാം, അ​ണ്ടി​പ്പ​രി​പ്പ് മു​ത​ലാ​യ​വ ക​ഴി​ക്കു​ന്ന​തും ഏറെ ന​ല്ല​ത്​.ഓ​ട്സ്: ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ ഓ​ട്സ് ഉ​ത്ത​മ​ം. ഓ​ട്സി​ൽ അ​ട​ങ്ങി​യ ബീ​റ്റാ ഗ്ലൂ​ക്ക​ൻ എ​ന്ന നാ​രു​ക​ൾ പ്ര​മേ​ഹ​രോ​ഗി​ക്ക് വ​ള​രെ പ്ര​യോ​ജ​ന​ക​ര​ം.ഓ​റ​ഞ്ച്, നാ​ര​ങ്ങ: നാരങ്ങ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഫ​ല​ങ്ങ​ൾ ടൈ​പ് 2 പ്ര​മേ​ഹം ബാ​ധി​ച്ച​വ​ർ​ക്ക് ന​ല്ല​താ​ണ്. പ്ര​മേ​ഹ​ബാ​ധി​ത​രാ​യ​വ​ർ​ക്ക് ജീ​വ​കം സി​യു​ടെ അ​ള​വ് കു​റ​വാ​യി​രി​ക്കും. ഇതിനാൽ ആ​ൻറി ​ഓ​ക്സി​ഡ​ൻറുക​ൾ നി​റ​ഞ്ഞ ഈ ​ഫ​ല​ങ്ങ​ൾ ഗു​ണം ചെ​ യ്യുമെന്ന്​ ഉറപ്പ്​.ഗ്രീ​ൻ​ടീ: പ്ര​മേ​ഹ​സാ​ധ്യ​ത കു​റക്കാ​ൻ ദി​വ​സ​വും ഒ​രു​ക​പ്പ് ഗ്രീ​ൻ​ടീ കു​ടി​ക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.