ഇൻകാസ് ഇടുക്കി ജില്ല കമ്മിറ്റിയുടെ രക്തദാന ക്യാമ്പിന് മുന്നോടിയായുള്ള ടീഷർട്ട് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സമീർ ഏറാമല പുറത്തിറക്കിയപ്പോൾ

രക്തദാന ക്യാമ്പ്​ ഇന്ന്​

ദോഹ: ഇൻകാസ് ഇടുക്കി ജില്ല കമ്മിറ്റി ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നവംബർ ആറിന്​ രക്​തദാന ക്യാമ്പ്​ നടത്തും. ഉച്ചക്ക്​ ഒന്നു മുതൽ ഹമദ്​ ബ്ലഡ്​ ബാങ്കിലാണ്​ ക്യാമ്പ്​. പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7061 7949 നമ്പറിൽ ബന്ധപ്പെടണം. ക്യാമ്പിന്​ മുന്നോടിയായി ടീഷർട്ട് പുറത്തിറക്കി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സമീർ ഏറാമലയിൽനിന്ന്​ ജില്ല കമ്മിറ്റി പ്രസിഡൻറ്​ ബെനറ്റ് ജേക്കബും ജനറൽ സെക്രട്ടറി ജിജോ ജോർജും ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ ജീസ് ജോസഫ്, സിബി ജോസഫ്, സോബൻ തോമസ്, ജോബിഷ് തോമസ്, ഷൈജു ജോസഫ്​ എന്നിവർ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.