Posted On
date_range Updated On
date_range തുർക്കിയിൽനിന്നുള്ളവർക്ക് ഖത്തറിലെത്താൻ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
ദോഹ: തുർക്കിയില അങ്കാറ, അൻതാലിയ, ബോദ്റം നഗരങ്ങളിൽനിന്ന് ഖത്തറിലേക്കുള്ള യാത്രക്കാർ നിർബന്ധമായും അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ്-19 നെഗറ്റിവ് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ചെക്ക് ഇൻ സമയത്ത് ഹാജരാക്കണമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ആഗസ്റ്റ് 29 മുതലാണ് പുതിയ നിർദേശം പ്രാബല്യത്തിലാകുക. യാത്രയുടെ 48 മണിക്കൂറിനുള്ളിൽ ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. തുർക്കിയിലെ ഇസ്താംബൂളിൽനിന്നുള്ള യാത്രക്കാർ കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തേതന്നെ അധികൃതർ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.