ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ പരുതൂർ പഞ്ചായത്ത് മുസ്‍ലിംലീഗ് പ്രസിഡന്റ്
ടി.കെ. ചേക്കുട്ടിക്കുള്ള കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി ഉപഹാരം നാലകത്ത് മുഹമ്മദ്
സാലിഹ് നൽകുന്നു
ത്വാഇഫ്: ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്ത് മുസ്‍ലിംലീഗ് പ്രസിഡന്റ് ടി.കെ. ചേക്കുട്ടിക്ക് കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. കെ.എം.സി.സി ത്വാഇഫ് ഓഫിസിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു.
മുസ്തഫ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ചേക്കുട്ടിക്കുള്ള കെ.എം.സി.സിയുടെ ഉപഹാരം നാലകത്ത് മുഹമ്മദ് സാലിഹ് ചടങ്ങിൽ നൽകി. മുഹമ്മദ് ഷാ തങ്ങൾ, അബ്ബാസ് രാമപുരം, അഷ്റഫ് താനാളൂർ, ബഷീർ താനൂർ, മുസ്തഫ പെരിന്തല്‍മണ്ണ, അലി ഒറ്റപ്പാലം, മജീദ് കൊയിലാണ്ടി, ജലീൽ കട്ടിലശ്ശേരി, ഹാരിസ് തളിപ്പറമ്പ്, അഭിലാഷ് ഹവിയ്യ, മജീദ് അംഗരി, മുനീബ്, നിസാർ, ലത്തീഫ് വേങ്ങര, മുഹമ്മദ് സുബൈർ തങ്ങൾ ജാലിയാത്ത് തുടങ്ങിയവർ സംബന്ധിച്ചു.
ടി.കെ. ചേക്കുട്ടി മറുപടി പ്രസംഗം നടത്തി. അതിരുകളില്ലാത്ത സേവന പ്രവർത്തനങ്ങളിലൂടെ വിസ്‌മയം തീർക്കുന്ന കെ.എം.സി.സി പ്രവർത്തനമേഖലയിൽ മഹാചരിത്രം സൃഷ്ടിച്ചു മുന്നേറുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സംഘടനയുടെ സാമൂഹിക സുരക്ഷാപദ്ധതി പോലെയുള്ള സഹായ സംവിധാനങ്ങൾ സമൂഹത്തിൽ നടത്തിയ വിപ്ലവം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. നസീഫ് ഖിറാഅത്ത് നടത്തി. ജലീൽ തോട്ടോളി ചെറുകുളമ്പ് സ്വാഗതവും അബ്ദുസ്സലാം പുല്ലാളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.