കോവിഡ്​: തിരൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തിരൂർ തെക്കൻ കുറ്റൂർ ആനപ്പടിയിലെ അബ്ദുല്ല എന്ന കുഞ്ഞിപ്പ തൂമ്പിൽ (64) ആണ്​ മരിച്ചത്​. കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി അബു നഖ്​ല ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദോഹയിൽ ഫഹദ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു. ദീർഘകാലമായി ഖത്തർ പ്രവാസിയാണ്​.

ഭാര്യ: ആമിന പുളിക്കൽ. മക്കൾ: ഇല്യാസ് ബാബു (ഫഹദ് ഗ്രൂപ്പ്, ദോഹ), പരേതയായ ബിൻസി.

മരുമകൻ: നാസർ ചൊവ്പ്ര തൂവക്കാട് (ഖത്തർ നവയുഗ എൻജിനിയറിങ് കമ്പനി). കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ അബൂ ഹമൂർ ഖബറിസ്​ഥാനിൽ ഖബറടക്കി.

Tags:    
News Summary - Tirur native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.