ഖത്തറിലെ തൊഴിൽ നിയമം ലോക രാജ്യങ്ങൾക്ക് മാതൃക-തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി

പഴയ നിയമത്തിൽ മാറ്റം വരുത്തുകയല്ല ചെയ്തത് പുതിയ നിയമം നടപ്പിലാക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു
ദോഹ: രാജ്യത്ത് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച തൊഴിൽ നിയമം അടിമുടി പുതിയതാണെന്നും തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായും അനുവദിച്ച്​ കൊടുക്കുന്നതാണെന്നും സാമൂഹിക, ക്ഷേമ വകുപ്പ്​  മന്ത്രി ഡോ.ഈ സ ബിൻ സഅദ് ജഫാലി അന്നുഐമി വ്യക്തമാക്കി. രാജ്യത്തി​െൻറ സ്വപ്ന പദ്ധതിയായ വിഷൻ2030 ​െൻറ പൂർത്തീകരണത്തി​​െൻറ ഭാഗമായി വലിയ തോതിലുള്ള മാറ്റങ്ങളാണ് തൊഴിൽ നിയമത്തിൽ വരുത്തിയിട്ടുള്ളത്. വിദേശ തൊഴിലാളികളുടെ സുരക്ഷയും വേതനവും ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ഭരണകൂടം പൂർണമായും പ്രതിബദ്ധതയുള്ളവരാണെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് വിദേശികളുടെ വരവും പോക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന പഴയ നിയമം പുതിയ നിയമം പ്രബല്യത്തിൽ വന്നതോടെ പൂർണമായി അസാധുവായിരിക്കുന്നു.

പഴയ നിയമത്തിൽ മാറ്റം വരുത്തുകയല്ല ചെയ്തത് പുതിയ നിയമം നടപ്പിലാക്കുകയാണ് ചെയ്തതെന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു. തൊഴിലാളി ദിനത്തോടനുബന്ധിച്ച് നടത്തിയ ‘തൊഴിൽ നിയമം: വെല്ലുവിളികളും നേട്ടങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ തൊഴിലാളികളെ കൂടുതലായി സ്വീകരിക്കുന്ന രാജ്യമാണ് ഖത്തർ. അത് കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വലിയ മുൻഗണനയാണ് ഗവൺമെൻ്റ് നൽകുന്നത്. വിവിധ വർണങ്ങളും മതങ്ങളും അനുകരിച്ച് ജീവിക്കുന്ന തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും ലഭ്യമാക്കാനുതകുന്ന തരത്തിലുള്ള തൊഴിൽ നിയമമാണ് രാജ്യത്തുള്ളത്.

വ്യത്യസ്​ഥ സാഹചര്യങ്ങളെ അംഗീകരിച്ച് ജീവിക്കാൻ സ്വദേശികൾ ഏറെ സന്നദ്ധരാകുന്നൂവെന്നതും അഭിനന്ദാർഹമായ കാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭിന്ന സംസ്​ക്കാരക്കാരെ ഒരു പോലെ കാണാൻ കഴിയുന്നവരാണ് ഖത്തറിലെ ജനത. അത് തന്നെയാണ് തങ്ങളുടെ ശക്തിയെന്നും മന്ത്രി വ്യക്തമാക്കി. വിദേശ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന് വേണ്ട കർശന നടപടികളാണ് രാജ്യം ഒരുക്കി കൊണ്ടിക്കുന്നത്. ഓരോ മാസവും ബില്യൻ കണക്കിന് ഡോളറുകളാണ് ഇവർ തങ്ങളുടെ നാടുകളിലേക്ക് അയച്ച് കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ അവർക്ക് ലഭ്യമാകുന്നതിന് പുതിയ നിയമത്തിൽ നിരവധി നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളി സൗഹൃദ സംവിധാനമാണ് തങ്ങൾ അംഗീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - thozhil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.