ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ സംഗമത്തിൽ ആദരവേറ്റുവാങ്ങിയ വിദ്യാർഥികൾ
ദോഹ: ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ മഹല്ല് സംഗമം സംഘടിപ്പിച്ചു. അക്കാദമിക് രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്നും ഗോൾഡ് മെഡൽ സ്വന്തമാക്കിയ മിഷാൽ അൻവർ, എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽനിന്നും സി.ബി.എസ്.ഇ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ആയിഷ ഫാസിൻ ഫവാസ്, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ നസ ഫാത്തിമ എന്നിവരെ ഖത്തർ മഹല്ല് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ ആദരിച്ചു. ട്രഷറർ ഹുസൈൻ എം.ടി പരിപാടി നിയന്ത്രിച്ചു. സുഹൈൽ എ, ഫവാസ് കെ.വി, ആദം എം.ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസിഡൻറ് സൽമാൻ അധ്യക്ഷതവഹിച്ചു. ഷിബിലി സ്വാഗതവും വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ എം.ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.