ദോഹ: ഖത്തറിലെ വിവിധ ഭാഗങ്ങളിൽ വീടുകളിലും മറ്റുമായി കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ. പണവും സ്വർണവുമായി കവർച്ചമുതലുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തു.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ആഫ്രിക്കൻ വംശജരായ കവർച്ചസംഘത്തെ പിടികൂടിയത്. ഖത്തറിലെ വിവിധ താമസകേന്ദ്രങ്ങളിലെ വീടുകളിലായിരുന്നു ഇവരുടെ മോഷണം. 12.88 ലക്ഷം റിയാലും, മൂന്ന് ലക്ഷം റിയാലിന്റെ സ്വർണവും കണ്ടെത്തി.
പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.