Posted On
date_range Updated On
date_range സഹലിയയിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കി
ദോഹ: സഹലിയയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ കടകളും താമസ കേന്ദ്രങ്ങളും കത്തി നശിച്ചതായും എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഖത്തർ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
രാവിലെ 11 മണിക്ക് ആരംഭിച്ച തീപിടുത്തം മൂന്ന് മണിക്കൂർ നീണ്ടു നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഒരു ഗാരേജിൽ ആദ്യം പടർന്ന തീ പിന്നീട് അടുത്തുള്ള താമസ കേന്ദ്രത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ തന്നെ പൊലീസും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും എത്തി സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.