ഫൗസിയ ആരിഫിനുള്ള കൾച്ചറൽ ഫോറം സ്നേഹോപഹാരം വൈസ് പ്രസിഡന്‍റ് സജ്ന സാക്കി കൈമാറുന്നു

കൾച്ചറൽ ഫോറം വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ചു

ദോഹ: കൾച്ചറൽ ഫോറം വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ സോഷ്യല്‍ മീഡിയ ആക്ടിവിസം എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ശിൽപശാല സംഘടിപ്പിച്ചു.‘പോസ്റ്റ് ഇറ്റ് നൗ’ എന്ന തലക്കെട്ടിൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ സ്ത്രീകൾക്ക് മാത്രമായി നടന്ന പരിപാടിക്ക് വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫൗസിയ ആരിഫ് നേതൃത്വം നൽകി.

നീതിയെക്കുറിച്ച് സംസാരിക്കുന്നിടത്തുനിന്നാണ് ആക്ടിവിസം ആരംഭിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കാലത്തെ വ്യാജ ആക്ടിവിസത്തെയും പ്രൊപഗണ്ട രാഷ്ട്രീയത്തെയും കൃത്യമായി തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റും വുമൺ എംപവർമെന്റ് ഇൻചാർജുമായ സജ്ന സാക്കി അധ്യക്ഷത വഹിച്ചു. ഫൗസിയ ആരിഫിനുള്ള കൾച്ചറൽ ഫോറത്തിന്റെ സ്നേഹോപഹാരം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് സജ്ന സാക്കി കൈമാറി. നജ്‍ല നജീബ് ഗാനമാലപിച്ചു.

കൾച്ചറൽ ഫോറം മുൻ സെക്രട്ടറി ഷാഹിദ ജലീൽ, മുഫീദ അഹദ്, ജഫ് ല ഹമീദുദ്ദീൻ, സകീന അബ്ദുല്ല, സന നസീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയിൽ സംസ്ഥാന സെക്രട്ടറി റുബീന മുഹമ്മദ് കുഞ്ഞി സ്വാഗതവും മീഡിയ കൺവീനർ വാഹിദ സുബി നന്ദിയും പറഞ്ഞു.

Tags:    
News Summary - The workshop was organized under the leadership of Cultural Forum Women's Wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.