സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യുടെയും പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല​​​യാ​​​യ സീ​​​ഷോ​​​ർ ഗ്രൂ​​​പ്പിന്റെയും പ്രതിനിധികൾ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ക്കുന്നു

കാ​​​യി​​​ക​​​മേ​​​ള​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​ക്കാ​​​ൻ സു​​​പ്രീം ക​​​മ്മി​​​റ്റി​​​യും സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണ​​​പ​​​ത്രം ഒ​​​പ്പു​​​വെ​​​ച്ചു

ദോ​​​ഹ: ഭാ​​​വി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക മാ​​​മാ​​​ങ്ക​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യും പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല​​​യാ​​​യ സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചു. ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര ഇ​​​വ​​​ന്റു​​​ക​​​ളി​​​ൽ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും രാ​​​ജ്യ​​​ത്തി​​​ന്റെ സു​​​സ്ഥി​​​ര​​​താ പാ​​​ര​​​മ്പ​​​ര്യം മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന്റെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം.

ദോ​​​ഹ​​​യി​​​ലെ സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യു​​​ടെ ഓ​​​ഫി​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സു​​​പ്രീം ക​​​മ്മി​​​റ്റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​ർ ഥാ​​​നി അ​​​ൽ സ​​​റാ​​​യും സീ​​​ഷോ​​​ർ ഗ്രൂ​​​പ്പ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ഗ​​​ർ സ​​​ഈ​​​ദ് അ​​​ൽ മു​​​ഹ​​​ന്ന​​​ദി​​​യും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചു.

തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലും മെ​​​ഗാ ഇ​​​വ​​​ന്റു​​​ക​​​ളി​​​ലും സു​​​സ്ഥി​​​ര​​​മാ​​​യ രീ​​​തി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​കൂ​​​ട്ടു​​​കെ​​​ട്ടി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണം, ക​​​മ്പോ​​​സ്റ്റി​​​ങ്, സീ​​​ഷോ​​​ർ ഗ്രൂ​​​പ്പി​​​ന്റെ 'ത​​​ദ് വീ​​​ർ' എ.​​​ഐ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്റെ ഉ​​​പ​​​യോ​​​ഗം, ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ ഇ​​​തി​​​ന്റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കും. 2022ലെ ​​​ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​ന് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ച്ച​​​ത് മു​​​ത​​​ൽ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നും ഖ​​​ത്ത​​​ർ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യ ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു. ആ ​​​സു​​​സ്ഥി​​​ര​​​താ പാ​​​ര​​​മ്പ​​​ര്യം ഭാ​​​വി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന വ​​​ലി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും തു​​​ട​​​രാ​​​നാ​​​ണ് സീ​​​ഷേ​​​ർ ഗ്രൂ​​​പ്പു​​​മാ​​​യു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ലൂ​​​ടെ സു​​​പ്രീം ക​​​മ്മി​​​റ്റി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സു​​​പ്രീം ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന എ​​​ല്ലാ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും സു​​​സ്ഥി​​​ര​​​ത​​​ക്കും വ​​​ലി​​​യ പ്ര​​​ധാ​​​ന്യ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് എ​​​ൻ​​​ജി​​​നീ​​​യ​​​ർ ഥാ​​​നി അ​​​ൽ സ​​​റാ പ​​​റ​​​ഞ്ഞു. ഖ​​​ത്ത​​​ർ നാ​​​ഷ​​​ണ​​​ൽ വി​​​ഷ​​​ൻ ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി സു​​​സ്ഥി​​​ര​​​മാ​​​യ ഭാ​​​വി കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​ൻ സീ​​​ഷോ​​​ർ ഗ്രൂ​​​പ്പു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ലോ​​​കോ​​​ത്ത​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന സു​​​പ്രീം ക​​​മ്മി​​​റ്റി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ഖ​​​ത്ത​​​റി​​​ന് പു​​​തി​​​യ മാ​​​തൃ​​​ക അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ത​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്ത് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും സീ ​​​ഷോ​​​ർ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ഗ​​​ർ സ​​​ഈ​​​ദ് അ​​​ൽ മു​​​ഹ​​​ന്ന​​​ദി പ​​​റ​​​ഞ്ഞു.

Tags:    
News Summary - കാ​​​യി​​​ക​​​മേ​​​ള​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​ക്കാ​​​ൻ സു​​​പ്രീം ക​​​മ്മി​​​റ്റി​​​യും സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണ​​​പ​​​ത്രം ഒ​​​പ്പു​​​വെ​​​ച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.