ഗ്രാൻഡ് മാൾ മെഗാ പ്രമോഷൻ ഭാഗ്യവിജയികളെ തിരഞ്ഞെടുത്തപ്പോൾ
ഗ്രാൻഡ് മാൾ മെഗാ പ്രമോഷൻ വിജയികളെ തിരഞ്ഞെടുത്തു
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് മൂന്നാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. എട്ട് വിജയികൾക്ക് 3,000 ഖത്തർ റിയൽ കാഷ് പ്രൈസും ഒരു വിജയിക്ക് പുതിയ മോഡൽ എംജി 5 കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് ഒമ്പത് എംജി 5 കാറുകൾ, 1,20,000 ഖത്തർ റിയാൽ കാഷ് (40 പേർക്ക്), 1 വിജയിക്ക് ബമ്പർ സമ്മാനമായി ജെറ്റൂർ ടി1 കാർ എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ പൂരിപ്പിച്ച് മെഗാ പ്രൊമോഷനിൽ പങ്കെടുക്കാം. ഓരോ സീസണിലും കാറുകൾ, സ്വർണ്ണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകി ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.
ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങൾ ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ഫുഡ്, നോൺ ഫുഡ്, ഗാർമെന്റ്സ്, ഇലക്ട്രോണിക്സ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ്, മൊബൈൽ, ഹോം അപ്ലയൻസ്, ടോയ്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തെരെഞ്ഞെടുത്ത പ്രൊഡക്ടുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഗ്രാൻഡ് മി ലോയൽറ്റി കാർഡിൽ അംഗമാകുന്നവർക്ക് അധിക പോയന്റുകളും സ്പെഷ്യൽ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. മെഗാ പ്രൊമോഷന്റെ നാലാംഘട്ട നറുക്കെടുപ്പ് ഒക്ടോബർ 29ന് നടക്കും. പ്രൊമോഷന്റെ ഭാഗമാവാൻ എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നതായും ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.