ഖത്തറിൽ ഇന്ന്

സം​സ്കൃ​തി ഓ​ണാ​ഘോ​ഷം: ഓ​ണ​പ്പു​ക്ക​ളം, ഓ​ണ​ക്ക​ളി​ക​ൾ, മ്യൂ​സി​ക്, ഡാ​ൻ​സ്, സാം​സ്കാ​രി​ക സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ സം​സ്കൃ​തി ഖ​ത്ത​ർ ഓ​ണാ​ഘോ​ഷം അൽ മെഷാഫിലെ പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ ന​ട​ക്കും.

ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം മ​ൽ​ഹാ​ർ സീ​സ​ൺ -3: ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ) സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ൽ​ഹാ​ർ സീ​സ​ൺ 3 - മ​ല​പ്പു​റം ഹാ​ർ​മ​ണി 2026’ സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ക​ൻ അ​ക്ബ​ർ ഖാ​നും റി​യാ​ലി​റ്റി ഷോ ​താ​രം അ​നു​ശ്രീ​യും നേ​തൃ​ത്വം ന​ൽ​കും. അ​ൽ വ​ക്റ ഡി.​പി.​എ​സ് -എം.​ഐ.​എ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ് മു​ഖേ​ന മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫു​വൈ​രി​ത്ത് ബ്രേ​ക്ക്: കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ളു​മാ​യി ഫു​വൈ​രി​ത്ത് കൈ​റ്റ് ബീ​ച്ചിൽ ഒ​ക്ടോ​ബ​ർ 17 വ​രെ ഫു​വൈ​രി​ത്ത് ബ്രേ​ക്ക് പ​രി​പാ​ടി​ക​ൾ ന​ട​ക്കും. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ലൈ​വ് വി​നോ​ദ പ​രി​പാ​ടി​ക​ൾ, പ്രാ​ദേ​ശി​ക ഭ​ക്ഷ്യ​മേ​ള, ബീ​ച്ച് വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​ന ഫീ​സ് 15 ഖ​ത്ത​രി റി​യാ​ൽ മു​ത​ൽ.

ഹ​ലാ സ​മ്മ​ർ വി​നോ​ദ പ​രി​പാ​ടി​ക​ൾ: കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​വേ​ശം പ​ക​രാ​ൻ വൈ​വി​ധ്യ​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി ഹ​ലാ സ​മ്മ​ർ രാ​ജ്യ​ത്തെ വി​വി​ധ മാ​ളു​ക​ളി​ലും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലും സെ​പ്റ്റം​ബ​ർ 30 വ​രെ തു​ട​രും. കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മി​സ്റ്റ​ർ ബീ​ൻ, മോ​വാ​ന, അ​വ​ഞ്ചേ​ഴ്‌​സ് തു​ട​ങ്ങി​യ​വ​രു​മാ​യി സം​വ​ദി​ക്കാ​നും ലൈ​വ് പ്ര​ക​ട​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും മേ​ള അ​വ​സ​ര​മൊ​രു​ക്കു​ന്നു. വി​വി​ധ മാ​ളു​ക​ളി​ൽ പ്ര​വേ​ശ​നം, സ​മ​യം തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രാം.

Tags:    
News Summary - Today in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.